How to Download Android apps on Pc|Download mobile games on laptop|How to install bluestacks|How to install mobile games on windows|Install Pubg on pc

നമ്മൾ എല്ലാവരും തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്.
ആൻഡ്രോയ്ഡ് മൊബൈൽ ഫോണിൽ പ്ലേസ്റ്റോറിൽ നിന്നും അനേകം ഗെയിമുകളും ആപ്ലിക്കേഷനുകളും നമ്മൾ നിരന്തരം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാറുണ്ട്. 
പക്ഷേ നമ്മുടെ ലാപ്ടോപ്പ് / കമ്പ്യൂട്ടർ ഇവയിൽ നമ്മുടെ മൊബൈൽ ഫോണിൽ ലഭ്യമായ ആപ്ലിക്കേഷൻ ഒന്നും തന്നെ സപ്പോർട്ട് ആവില്ല എന്നാണ്  എല്ലാവരും കരുതിയത്. ഏതെങ്കിലും തന്ത്രത്തിലൂടെ നമ്മുടെ മൊബൈൽ ഫോണിനകത്തെ ആപ്ലിക്കേഷൻ നമ്മൾ നമ്മുടെ ലാപ്ടോപ്പിലേക്ക്  send ചെയ്താൽ പോലും അതിൽ സപ്പോർട്ട് ആകാത്ത ഫോർമാറ്റ് ആയതുകൊണ്ടുതന്നെ work ആവാറില്ല. 

Bluestacks
Bluestacks



പക്ഷേ ഈ Article ലൂടെയും വീഡിയോയിയിലൂടെയും പരിചയപ്പെടുത്തുന്നത് നമ്മുടെ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആപ്ലിക്കേഷനുകളും ഗെയിമുകളും എങ്ങനെ നമ്മുടെ കമ്പ്യൂട്ടർ  അല്ലെങ്കിൽ നമ്മുടെ ലാപ്ടോപ്പിൽ ഉപയോഗിക്കാൻ സാധിക്കും എന്നതാണ്. അതിനായി നമ്മളെ സഹായിക്കുന്നത് സൗജന്യമായി നമുക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന bluestacks എന്ന് പറയുന്ന ഒരു ആപ്ലിക്കേഷൻ ആണ്. നിങ്ങളുടെ വിൻഡോസിൽ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്തു കൊണ്ട് ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിൽ മിക്ക ആപ്ലിക്കേഷനും നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടർ വഴി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ബ്ലൂസ്റ്റാർ എന്ന് പറയുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക്  അപ്ലിക്കേഷൻ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. തുടർന്ന് ചെയ്യേണ്ട പ്രക്രിയകൾ വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. വീഡിയോ വ്യക്തമായി കണ്ട ശേഷം ആ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഗെയിമുകളും ആപ്ലിക്കേഷനുകളും സൗജന്യമായി തന്നെ നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ നിങ്ങൾക്ക് അത്തരത്തിൽ സാധിച്ചില്ലെങ്കിൽ അതിന് വേണ്ടിയുള്ള ഒരു തന്ത്രം കൂടി ആ വീഡിയോയിൽ പറയുന്നുണ്ട്. ഒരുപക്ഷേ മലയാളത്തിൽ ലഭ്യമായ വീഡിയോകളിൽ പറയാത്ത ഒരു ട്രിക്ക് ആയിരിക്കാം അത് എന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് പകുതിയിൽ വെച്ച് നിർത്തി പോവാതെ, മുഴുവൻ കണ്ട് കഴിഞ്ഞാൽ ആ തന്ത്രങ്ങളും നിങ്ങൾക്ക് മനസ്സിലാകും. 100% ആപ്ലിക്കേഷനുകളും സപ്പോർട്ട് ആകും എന്നല്ല പറഞ്ഞുവരുന്നത് എങ്കിലും ഏറെക്കുറെ ആപ്ലിക്കേഷനുകളും ഗെയിമുകളും നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. Nice world group ന്റെ  വീഡിയോ കണ്ട ശേഷം അനേകംപേർ നേരിട്ടും അല്ലാതെയും ചോദിക്കുകയുണ്ടായി എങ്ങനെയാണ് നമ്മുടെ മൊബൈൽ ഫോണിനകത്തെ ആപ്ലിക്കേഷൻ ഒക്കെ തന്നെ കമ്പ്യൂട്ടറിലേക്ക് ലോഡ് ചെയ്യാൻ സാധിക്കുക എന്ന്. അവർക്ക് വേണ്ടിയും ഇത് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുമാണ് ഇന്നത്തെ ഈ ഒരു പോസ്റ്റും വീഡിയോ ഞങ്ങൾ തയ്യാറാക്കുന്നത്. അങ്ങനെയെങ്കിൽ എത്രയും പെട്ടെന്ന് തന്നെ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് bluestacks എന്ന  ആപ്ലിക്കേഷൻ download ചെയ്ത് വീഡിയോ പറയുന്ന പ്രക്രിയകൾ പിന്തുടർന്ന് നിങ്ങളും നിങ്ങളുടെ കമ്പ്യൂട്ടറിനകത്ത്  നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമായ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്  ആസ്വദിക്കുക.....


ഈ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി 
ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം ഡൗൺലോഡ് ആയി ലഭിക്കുന്ന ഫയൽ നിങ്ങളുടെ ഡെസ്ക്ടോപ്പിൽ വച്ച് ഓപ്പൺ ചെയ്യുക. തുടർന്നു വരുന്ന ചെറിയ ചെറിയ സ്റ്റെപ്പുകളിലൂടെ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതാണ്. ഇൻസ്റ്റാൾ ചെയ്യുന്നതിന് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ 
bluesfacks ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുകയോ ഞങ്ങളുടെ വീഡിയോയ്ക്ക് താഴെ കമൻറ് ആയി രേഖപ്പെടുത്തുകയോ ചെയ്യുക. 
ടെക്നോളജി രംഗത്തെ വാർത്തകളും വിനോദ വിഭവങ്ങളും വ്യത്യസ്ത മേഖലകളിലെ അറിവുകളും ലഭിക്കാൻ സന്ദർശിക്കുക www.niceworldgroup.com

3 تعليقات

إرسال تعليق

أحدث أقدم