Uppum mulakum serial | Uppum mulakum actors real name and photos | Actor and actresses | ഉപ്പും മുളകും.

Uppum mulakum serial is comady serial.Telecast in flowers TV. Uppum mulakum actor and actresses real name and photos included in this post. Uppum mulakum cast photos and name. Biju sopanam,Nisha sarangh, Sivani Menon , Alsabith, Rishi S Kumar,Baby Ameya

Uppum mulakum actors real name
Uppum mulakum actors real name


കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ജനശ്രദ്ധയാകർഷിച്ച, മനോഹരമായ ഒരു സീരിയലാണ് ഉപ്പും മുളകും.(Uppum mulakum) ഫ്ലവേഴ്സ് ചാനലിൽ(Flowers TV) ആണ് ഉപ്പും മുളകും എന്ന സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ കാര്യങ്ങൾ നർമ്മം കലർത്തി അവതരിപ്പിക്കുകയാണ് ഉപ്പും മുളകിലൂടെ ചെയ്യുന്നത്. മറ്റ് പല ചാനലുകളിലും സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ വച്ചുനോക്കുമ്പോൾ ഉപ്പും മുളകും തികച്ചും വ്യത്യസ്തത പുലർത്തുന്നു. അതുകൊണ്ട് തന്നെ ആയിരിക്കാം ഇത്രയധികം പ്രേക്ഷകർ ഉപ്പും മുളകും എന്ന സീരിയലിനെ ഇഷ്ടപ്പെടുന്നത് . 2015 ലാണ് ഉപ്പും മുളകിന്റെ സംപ്രേഷണം ആരംഭിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഉപ്പും മുളകും വളരെയധികം ആൾക്കാരാണ് കണ്ടിരിക്കുന്നത്. ഉപ്പും മുളകിലെ ചില എപ്പിസോഡുകൾ കോടിക്കണക്കിന് ആൾക്കാരെ കണ്ടിരിക്കുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തന്നെയാണ്. ഈയൊരു പോസ്റ്റിലൂടെ ഉപ്പും മുളകിനെ കുറിച്ചും കൂടാതെ ഉപ്പും മുളകിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും അവരുടെ യഥാർത്ഥ പേരുകളും ആണ് പരിചയപ്പെടുന്നത് .ഒരു സീരിയലിലൂടെ തന്നെ അതിൽ അഭിനയിക്കുന്നവർ എല്ലാം തന്നെ ജനങ്ങളുടെ ഇഷ്ടപ്പെട്ട താരങ്ങളായി മാറിയിട്ടുണ്ട്. ഒരു കുടുംബത്തിലെ 7 അംഗങ്ങൾ, അവരുടെ മനോഹരമായ ജീവിതകഥകൾ ഓരോ ദിവസവും നമ്മുടെ സാധാരണക്കാരുടെ ജീവിതത്തിൽ നടക്കുന്ന രസകരവും സന്തോഷവും നർമ്മവും പിണക്കവും ഇണക്കവും ഒക്കെ നിറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകരിലേക്ക് ഉപ്പും മുളകും എന്ന സീരിയൽ വഴി എത്തിക്കുന്നത്. ഫ്ലവേഴ്സ് ടിവിക്ക് പുറമേ യൂട്യൂബിലും ഉപ്പും മുളക് പുതിയ പുതിയ എപ്പിസോഡുകൾ പബ്ലിഷ് ചെയ്യാറുണ്ട്.അതിലും ലക്ഷക്കണക്കിന് ആൾക്കാരാണ് പ്രേക്ഷകരായി എത്തുന്നത്. ഉപ്പും മുളകും എന്ന സീരിയലിലെ കുറിച്ച് ചോദിച്ചാൽ പ്രേക്ഷകർക്ക് മികച്ച പല അഭിപ്രായങ്ങളാണ് പറയാനുള്ളത്. കാരണം പലരും ഏറ്റെടുത്തിട്ടുള്ളത് എന്നുവരെ പറയാൻ പറ്റുന്ന ഒരു സീരിയൽ ആയി മാറിയിരിക്കുകയാണ് ഉപ്പും മുളകും. നർമ്മത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടുതന്നെ രാത്രി ചിരിച്ചുകൊണ്ട് ഒരു സീരിയൽ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഉപ്പും മുളകും ഇഷ്ടപ്പെട്ട ഒരു സീരിയൽ ആയി തന്നെ മാറുന്നതാണ്. പണ്ടൊക്കെ തന്നെ ഉപ്പ് ,മുളക് ഇവയെക്കുറിച്ച് കേട്ടാൽ ആദ്യം നമ്മുടെ അടുക്കളയിൽ ഉള്ള രണ്ടു സാധനങ്ങളാണ് നമ്മളോർക്കുക. കറികളിലും മറ്റും രുചി വ്യത്യാസം വരുത്താൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന രണ്ട് സാധനം. എന്നാൽ 2015 ൽ ഉപ്പും മുളകും സീരിയൽ വന്നതിനുശേഷം ഉപ്പും മുളകും എന്ന വാക്ക് കേട്ടാൽ തന്നെ ആദ്യം ഓടിയെത്തുന്നത് ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയൽ തന്നെ. പേരുപോലെതന്നെ എരിവും പുളിയും ഉപ്പും ഒക്കെ കലർന്ന മനോഹരമായ ഒരു കുടുംബജീവിതമാണ് അതിലൂടെ ജനങ്ങൾക്കായി കാണിച്ചുതരുന്നത്. അതുകൊണ്ട് തന്നെ ആയിരിക്കാം സീരിയലിന് ഇത്രയധികം ജനപ്രിയത ലഭിച്ചത്. 

പ്രധാന കഥാപാത്രങ്ങള്‍


ബിജു സോപാനം - (ബാലു)

നിഷ സാരംഗ് - (നീലു) 

ജൂഹി റുസ്തഗി - (ലച്ചു )

 അൽ സാബിത്ത് - (കേശു) 

ശിവാനി മേനോൻ - (ശിവാനി or ശിവ)

ഋഷി എസ്. കുമാർ - (വിഷ്ണു or മുടിയൻ)

 ബേബി അമേയ - (പാറുക്കുട്ടി)

 മനോഹരി - (ശാരദ)

 രാജേന്ദ്രൻ എൻ. - ( കുട്ടൻ പിള്ള)

 മുരളീധരൻ പാങ്ങോട് - (ശങ്കരണ്ണൻ)

 രമേശ് - ( മാധവൻ തമ്പി) 

ബിനോജ് കുളത്തൂർ - (സുരേന്ദ്രൻ തമ്പി)

 ഷോബി തിലകൻ - (രാജേന്ദ്രൻ തമ്പി)


Post a Comment

أحدث أقدم