ആ മാലാഖമാർക്കായി ഒരു ദിനം..ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഈ ദിനം ലോകത്തെ ആരോഗ്യത്തിലേക്ക് നയിക്കുന്ന മാലാഖമാർക്ക് ആദരമർപ്പിക്കുവാനും അവരെ ഓർക്കുവാനും നന്ദി പറയാനുമുള്ളതാണ്.

ഈ ദിനത്തിൻറെ വലുപ്പം നമുക്ക് ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് ഒരുപക്ഷേ ഈ വർഷം തന്നെ ആയിരിക്കും .കാരണം കോവിഡ് എന്ന മഹാമാരി നമ്മുടെ ലോകത്തെ മുഴുവൻ പിടിച്ചു  കുലുക്കിയപ്പോൾ പ്രിയപ്പെട്ടവർ പോലും അടുത്ത് ഇല്ലാതെ നമ്മുടെ ലോകത്തിൻറെ നന്മയ്ക്കായി രോഗം ബാധിച്ചവരെ രക്ഷിക്കാനായി ശ്രമിക്കുന്ന അവരെ ഈ ഒരു അവസരത്തിൽ നമ്മൾ ഓർക്കുക തന്നെ വേണം. അന്നും ഇന്നും ഈ നഴ്സുമാരെ നമ്മുടെ ലോകം മാലാഖമാരായി തന്നെയാണ് വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഈ ദിനം ഒരു മാലാഖ ദിനം തന്നെയാണ് 


എന്തുകൊണ്ടാണ് മെയ് 12 ലോക നേഴ്സ് ദിനമായി ആചരിക്കുന്നത്

1965മുതലാണ്ഇൻറർനാഷണൽ കൗൺസിൽ ഓഫ് നേഴ്സ് അന്താരാഷ്ട്ര നേഴ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്. 1820 മെയ് 12ന് ജനിച്ച നൈറ്റിംഗേൽ ന്റെ 200 മത് ജന്മദിനം എന്നതിനപ്പുറം നേഴ്സുമാരുടെ ആത്മ ധൈര്യത്തെയും സമർപ്പണത്തിനും ഏറ്റവും ആഘോഷിക്കപ്പെടേണ്ട അവസരമാണ് .

യുദ്ധവേളയിലെ  കെടാവിളക്കുകൾ മിഴികൾ അടയ്ക്കാതെ..

 മഹാമാരി പിടികൂടിയ ഈ ആരോഗ്യ രംഗത്ത് പാതിയും മാലാഖമാർ തന്നെയാണ് അഥവാ നഴ്സുമാർ തന്നെ. ലോകത്താകമാനം ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പകുതിയിലധികം പേരും നഴ്സുമാർ തന്നെ. ലോകത്തെ ഏകദേശം 4.35 കോടിയോളം പേർ ആരോഗ്യപ്രവർത്തകർ. ആരോഗ്യരംഗത്ത് പ്രവർത്തിക്കുമ്പോൾ 
അതിന്റെ 2.07 കോടിയും നഴ്സുമാരും മിഡ്‌വൈഫുമാരുമാണ്.

ഇനി നമുക്ക് ഈ ശുശ്രൂഷകളുടെ ചരിത്രം പരിശോധിക്കാം 

എഡി മുന്നൂറാം ആണ്ടിൽ റോമൻ സാമ്രാജ്യകാലത്ത് ആശുപത്രികൾ സ്ഥാപിച്ചു ചിരന്തനം ഭിക്ഷഗ്വരന്മാർക്കൊപ്പം സേവനത്തിന് ശുശ്രൂഷകരും അഥവാ നേഴ്സുമാരും ഉണ്ടായിരുന്നതായി രേഖകൾ ലഭിച്ചിട്ടുണ്ട്.

 മധ്യകാലഘട്ടത്തിൽ ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചാരം ഏറുകയാണ് .യൂറോപ്പിൽ നഴ്സിങ് മേഖലയിലേക്ക് സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവർ അടക്കം എത്തുകയും ചെയ്തിരുന്നു. മധ്യയുഗത്തിലെ കുരിശുയുദ്ധങ്ങൾ സൈനിക നേഴ്സ് വിഭാഗങ്ങൾക്കും രൂപം നൽകി .ഇന്ത്യയിലെ ആയുർവേദത്തിന് അടിസ്ഥാന ഗ്രന്ഥങ്ങളിലും ശുശ്രൂഷകരെ കുറിച്ച് പ്രതിപാദിക്കുന്നു...

ഈയൊരു ദിനം നമ്മൾ തീർച്ചയായിട്ടും അവരെ കുറിച്ച് ഓർക്കുക തന്നെ വേണം ....നമ്മുടെ കേരളത്തിലും ഉണ്ട് ഇത്തരത്തിൽ മാലാഖമാർ ...

സ്വന്തം പ്രിയപ്പെട്ടവർ പോലും അടുത്ത ഇല്ലാതെ ലോകനന്മയ്ക്കായി രോഗബാധിതരെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുകൊണ്ടുവരാൻ ആയി പരിശ്രമിക്കുന്ന ഒട്ടനവധി മാലാഖമാർ നമ്മുടെ കേരളത്തിലും ഉണ്ട് ....


ഈ Lock down കാലത്ത് എല്ലാവരും വീട്ടിൽ അടച്ചിരിക്കുമ്പോൾ ആത്മാർത്ഥതയോടെ പരിശ്രമത്തോടെ ജോലിചെയ്യുന്നവരിൽ ഈ മാലാഖമാരും പെടുന്നു ...ഈ നേഴ്സ് ദിനത്തിൽ ഒരു ബിഗ് സല്യൂട്ട് തന്നെ അവർക്ക് നൽകണം....

സാഹിത്യ ഭാഷയിൽ പറഞ്ഞാൽ ഈശ്വരൻ ഭൂമിയിലേക്കയച്ച വെളുത്ത വസ്ത്രം ഇട്ട മാലാഖമാർ തന്നെ... ഭൂമിയിലെ മാലാഖമാർ മനുഷ്യൻറെ ജന്മമെടുത്തു എന്ന് മാത്രം ...

നമുക്ക് ഒരു ചെറിയ രോഗം വന്നശേഷം നമ്മൾ ആശുപത്രിയിൽ ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ നമ്മൾ ഈശ്വരനായി കാണും എന്നാൽ വലിയ രോഗമാണെങ്കിൽ ഈശ്വരനെ ക്കാൾ വലിയ ഒരു രൂപത്തിൽ നമുക്ക് ഡോക്ടറെ കാണുവാൻ സാധിക്കും. അതുപോലെ തന്നെയാണ് നമ്മളെ പരിചരിക്കുന്ന ഡോക്ടറെ സഹായിക്കുന്ന വെളുത്ത വസ്ത്രം ധരിച്ച്  നമുക്ക് വേണ്ട പരിചരണം നൽകുന്ന നഴ്സുമാരെ കാണുമ്പോഴും നമുക്ക് തോന്നുന്നത്  ഒരു മാലാഖ പോലെ ..ഈശ്വരന്റെ സഹായി ..അത് ഒരു തോനലിനുപരി അതൊരു സത്യം കൂടിയായി മാറുന്നു... അവരെ ഓർക്കാനുള്ള ഈ ദിനം.... അവർക്ക് വേണ്ടി നമ്മൾ നന്ദിയും സല്യൂട്ട് നൽകിയ പറ്റൂ...



കണ്ണ് ചിമ്മാതെ രോഗിയുടെ ഓരോ ശ്വാസത്തിലും കാത്തിരിക്കുന്നവരാണ് അവർ അവരെ ഓർക്കുവാൻ ഉള്ള ഒരു ദിനം തന്നെയാണ് ഈ ലോക നേഴ്സ് ദിനം ...
സ്വർഗ്ഗത്തിലെ മാലാഖമാർ എന്ന് നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ നമ്മൾ അവരെ ഇതുവരെ കണ്ടിട്ടില്ല എന്നാൽ ഈ ഭൂമിയിൽ ജനിച്ചത് ഒരുപക്ഷേ നഴ്സിനെ രൂപത്തിൽ ആവാം അതുകൊണ്ട് തന്നെയാവാം പണ്ടു മുതൽക്കെ നമ്മൾ വെളുത്ത വസ്ത്രം ധരിച്ച ജീവൻ രക്ഷിക്കാൻ വരുന്ന അവരെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്നത് തൂവെള്ള വസ്ത്രമണിഞ്ഞ നമ്മുടെ മാലാഖ മാരായ അവരെ ആദരിക്കാൻ വേണ്ടിയുള്ള ഒരു ദിനം 

കാരുണ്യവും കരുതലും ദയാവായ്പും കൊണ്ട് ഭൂമിയിലെ മാലാഖമാർ എന്ന് അഭിസംബോധന അർഹതപ്പെട്ടവർ തന്നെയാണ് നഴ്സുമാർ... ആശുപത്രികളിൽ വേദനയിലും തളർച്ചയിലും കൈപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കാൻ അവർ ഉണ്ടാകും . ചെറുചിരിയോടെ നല്ല സംസാരത്തോടെ നമ്മുടെ രോഗത്തെ, വേദനകളെ ആശ്വസിപ്പിക്കാനും ഇല്ലായ്മ ചെയ്യുവാനും താൽക്കാലികമായെങ്കിലും അതിനെ ഓർമപ്പെടുത്താതിരിക്കുവാൻ വേണ്ടി അവരുടെ പരിശ്രമം വലുത് തന്നെയാണ് .

കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ കാർന്നു തിന്നാനായി വരുന്നതിനുമുമ്പ് നമ്മൾ മലയാളികൾ ജീവിക്കുന്ന  കേരളത്തിൽ നിപ എന്ന് പറയുന്ന വൈറസ് വന്നപ്പോൾ നമ്മൾ മനസ്സിലാക്കിയതാണ് ഈ നഴ്സുമാരുടെ പരിശ്രമത്തെയും, സ്നേഹത്തെയും, ശക്തിയെക്കുറിച്ച് 

എന്തിനധികം പറയുന്നു നിപ്പ എന്ന മഹാ രോഗത്തെ നമ്മുടെ കേരളത്തിൽ നിന്നും ഇല്ലായ്മ ചെയ്യുവാനായി മറ്റെവിടേയും വ്യാപിപ്പിക്കാതെ വളരെ പെട്ടെന്ന് തന്നെ എന്നന്നേക്കുമായി തുടച്ചുമാറ്റാൻ നമുക്ക് സാധിച്ചതിൽ പിന്നിൽ ഈ നഴ്സുമാരുടെ പരിശ്രമം ഉണ്ട്. അപ്പോൾ ഒരു നഴ്സിനെ നമ്മൾ എന്നും ഓർക്കുന്നു അവരുടെ ഓർമ്മ ഈ നേഴ്സ് ദിനത്തിലും നമുക്കുണ്ടാവുന്നു. മറ്റുള്ളവർക്കായി, മറ്റുള്ളവരുടെ രോഗം മാറ്റുവാനായി പരിശ്രമിച്ച് നിപ എന്ന് പറയുന്ന രോഗത്തിന് കീഴടങ്ങേണ്ടിവന്ന ആ മാലാഖ.........

അതുപോലെ ഈ കൊറോണ കാലത്തും നമുക്ക് കാണാൻ സാധിക്കും . പ്രിയപ്പെട്ടവർ പോലും അടുത്തില്ലാതെ  പരിശ്രമിക്കുന്ന അനേകം മാലാഖമാരെ നമ്മൾ ഈ ഒരു അവസരത്തിൽ, അന്താരാഷ്ട്ര നഴ്സ് ദിനം എന്ന് മാത്രം പറയുന്നതിനുപരി അവരെ ആദരിക്കുവാനും സ്നേഹിക്കുവാനും മനസ്സിലാക്കുവാനും ഓർക്കുവാനും ഉള്ളതും അതോടൊപ്പം ഒരു ബിഗ് സല്യൂട്ട് നൽകുവാനുള്ള ഒരു ദിനമായി കാണണം...

കുറച്ച് ദിവസം Break the chain. എന്ന പേരിൽ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തു കൈകഴുകി,അതുപോലെതന്നെ സാമൂഹിക അകലം പാലിച്ചു അത്തരത്തിൽ നമുക്ക് ചെയ്യാൻ പറ്റിയ അനേകം കാര്യങ്ങൾ... ഞങ്ങളും അതിൻറെ ഭാഗമായിട്ടുണ്ട് 

Break the chainഎന്ന പേരിൽ ഞങ്ങൾ സമൂഹമാധ്യമങ്ങളിലേക്ക്  രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഒരു ചെറു വീഡിയോ  പബ്ലിഷ് ചെയ്തു അതിനു കിട്ടിയ സ്വീകാര്യതയ്ക്ക്ഒരുപാട് നന്ദി....
 അതിൽ ഞങ്ങൾ പരാമർശിച്ചിട്ടുള്ളത് ഇത്തരത്തിൽ പരിശ്രമിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും തന്നെയാണ് അവരിങ്ങനെ പരിശ്രമിക്കുമ്പോൾ, കഷ്ടപ്പെടുമ്പോൾ നമ്മുടെ ഒരു സമൂഹത്തിൽ അനവധി പേർ ഉണ്ട് ,അവരുടെ കഷ്ടപ്പാടുകൾ ഒന്നും തന്നെ പരിഗണിക്കാതെ, ഗവൺമെൻറ് തരുന്ന മുന്നൊരുക്കങ്ങൾ, മുന്നറിയിപ്പുകൾ ഒന്നുംതന്നെ വകവെക്കാതെ അതിനെതിരായി പ്രവർത്തിക്കുന്നവർ.

അവരുടെ മുന്നിൽ എത്ര വലുതാണ് ഈ നഴ്സുമാരും ഡോക്ടർമാരും.  വീഡിയോയിൽ ഞങ്ങൾ ആ കാര്യം തന്നെയാണ് പൊതുസമൂഹത്തിന് പറഞ്ഞുതരുന്നത്. അതുകൊണ്ട് അത്തരത്തിൽ നമ്മുടെസമൂഹത്തിനെതിരായ പ്രവർത്തിക്കുന്നവരോട്  നമ്മളോരോരുത്തർക്കും അവരെ എതിർക്കുവാൻ ഉള്ള അധികാരം ഉണ്ട് ...അധികാരം ഏറ്റവും കൂടുതൽ ഉള്ളത് ഇതിനായി പരിശ്രമിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും പോലീസിനും ഒക്കെ തന്നെയാണ് ...

നമുക്ക് പ്രത്യാശിക്കാം, പ്രതീക്ഷിക്കാം നല്ലൊരു നാളെ നമ്മളെ കാത്തിരിക്കുന്നുണ്ട് .കൊറോണ എന്ന മഹാമാരി എന്നെന്നേക്കുമായിഇല്ലാതായി പഴയപോലെ, എന്നാൽ നമ്മുടെ ജീവിതശൈലിയിൽ നമ്മൾ ഇനി മുതൽ മാറ്റിയെടുക്കേണ്ടത് ചില മാറ്റങ്ങളോടെ നല്ലൊരു ജീവിതം നമ്മളെ തേടി കിടക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നമ്മൾ അത്തരത്തിലുള്ള ഒരു ജീവിതം കൈവരിക്കുക്കും. ആ ജീവിതത്തിലൂടെ ഈ ലോകത്തിന് നമുക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ട് നമ്മൾ ഈ ലോകത്തിൽ ഇനിയും ജീവിക്കും തന്നെ ചെയ്യും ....

അതിനായി നമ്മൾ ഓരോരുത്തർക്കും ചെയ്യാൻ സാധിക്കുന്നത് എന്താണ് അത് ചെയ്യുക, സാമൂഹിക അകലം പാലിക്കുക, വീട്ടിൽ ഇരിക്കുക ഇത്തരത്തിൽ ഓരോരുത്തർക്കും ചെയ്യാൻ പറ്റിയ അനവധി കാര്യങ്ങളുണ്ട് 

അത്തരത്തിൽ തന്നെയാണ്  ഇവരും ചെയ്യുന്നത്. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പോലീസും ഒക്കെ ചെയ്യുന്നത് പൊതു സമൂഹത്തിനായി, ലോകത്തിൻറെ നന്മയ്ക്കായി, നല്ലൊരു നാളെക്കായി ഇവരും ഇവരുടെ കർത്തവ്യം ആത്മാർത്ഥമായി നിറവേറ്റുന്നു. അവരെ ഓർത്ത് കൊണ്ട് അവരുടെ കൂടെ നിൽക്കാം നല്ലൊരു ഭാവിക്കായി. നല്ലൊരു നാളെക്കായി.

 ഇനിയും നമുക്ക് ജീവിക്കണം ഈ ലോകത്ത് ...അത്ര പെട്ടെന്നൊന്നും നമ്മൾ പടുത്തുയർത്തിയ ഈ ലോകത്തെ കോവിഡ് എന്ന് ഒരു രോഗത്തിന് നശിപ്പിച്ച് പോകുവാൻ പറ്റില്ല എന്ന മനസ്സ് നമുക്കുണ്ടാവണം .

നമ്മൾ പോരാടുക തന്നെ ചെയ്യും കൊറോണയ്ക്കെതിരെ...ഈ അവസരത്തിൽ ഒരിക്കൽ കൂടി നമ്മുടെ മാലാഖ മാരായ നേഴ്സ് മാർക്കും  ഡോക്ടർമാർക്കും ഒക്കെ തന്നെ ഒരു ബിഗ് സല്യൂട്ട് നൽകിക്കൊണ്ട് അവസാനിപ്പിക്കുന്നു 

Stay home Stay safe
Have a nice day.

Post a Comment

أحدث أقدم