ചില പ്രതിരോധ കുത്തിവെപ്പുകളും... ചില മഴക്കാല രോഗങ്ങളും...

അനീമിയ എന്ന രോഗത്തിന്റെ കഴിഞ്ഞ Post ന്റെ തുടര്‍ച്ച...


മണ്ണിലൂടെയും നന്നായി വേവിക്കാത്ത മത്സ്യം, മാംസം, പച്ചക്ക.റികൾ എന്നിവയിലൂടെയും വിരകൾ ശരീരത്തിൽ പ്രവേശിക്കുന്നു.ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ (ചുവന്നനിറം) അളവ് കുറക്കുന്നു. ഇത് കാരണം പോഷണക്കുറവും വിളർച്ചയും ഉണ്ടാകുന്നു. ഇത്തരത്തിൽ വിളർച്ച രോഗം (അനീമിയ) ഉണ്ടാവുകയുംമരണം വരെ സംഭവിക്കാവുന്നതുമാണ്.


* ആറ് മാസത്തിലൊരിക്കൽ ഗുളിക കഴിച്ചാൽ വിരശല്യം ഇല്ലാതാക്കാനാകും എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

മീസൽസ് - റൂബെല്ല പ്രതിരോധ കുത്തിവെപ്പ്(Measels - Rubella Immunization Vaccine)


Measels (മീസൽസ്) - അഞ്ചാംപനി, പൊങ്ങൻപനി

പാരമിക്സോ വൈറസ് (Paramixo Virus) എന്ന രോഗാണു പരത്തുന്ന രോഗമാണ് മീസൽസ്. ഇത് പകർച്ചവ്യാധിയാണ്. ഒരു കുട്ടിക്ക്മീസൽസ് വന്നാൽ അത് ന്യൂമോണിയ, വയറിളക്കം, മസ്തിഷ്കവീക്കംതുടങ്ങിയ അപകടകരമായ രോഗാവസ്ഥയിലേക്ക് നയിക്കുകയുംതുടർന്ന് മരണം വരെ സംഭവിക്കാവുന്നതുമാണ്. നമ്മുടെ രാജ്യമായഇന്ത്യയിൽ മീസൽസ് വളരെ അധികമായ തോതിൽ കാണപ്പെടുന്നുണ്ട്. 2016-ലെ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 49000 (നാൽപ്പത്തൊമ്പതിനായിരം) ത്തോളം മരണങ്ങൾ മീസൽസ് - റൂബെല്ല അണുബാധകാരണം ഇന്ത്യയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.Symptoms (ലക്ഷണങ്ങൾ); ശക്തമായ പനി, മൂക്കൊലിപ്പ്, കണ്ണ്ചുവപ്പ്, വയറിളക്കം, ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെടുന്നു.പകരുന്നരീതി (Route of Transmission):- രോഗി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ അന്തരീക്ഷത്തിലൂടെ വളരെ വേഗത്തിൽ പകരുന്ന വൈറസാണ് പാരമിക്സോ വൈറസ് എന്ന രോഗാണു.Prevention - പ്രതിരോധം : മീസൽസ് വാക്സിൻ - കുത്തിവെപ്പ്(Measels vaccine)


റൂ ബെല്ല - Rubella

ജർമ്മൻ മീസൽസ് എന്ന പേരിലും അറിയപ്പെടുന്നു. രോഗകാരിവൈറസാണ്. മുഖത്ത് ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടുന്നതാണ്ആദ്യലക്ഷണം. ചെറിയ പനി, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയും ഉണ്ടാകും.റൂബെല്ല അണുബാധ ഉണ്ടായ പെൺകുട്ടികളിൽ ഗർഭകാലത്ത്പിറക്കുന്ന കുട്ടി ചാപിള്ളയായി പോകുവാനോ അതുമല്ലെങ്കിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് വൈകല്യങ്ങൾ സംഭവിക്കാനോ ഉള്ളസാധ്യത കൂടുതലാണ്.കേൾവിക്കുറവ്, മസ്തിഷ്കക്ഷതം, അന്ധത, ഹൃദയസംബന്ധമായഅസുഖങ്ങൾ എന്നിങ്ങനെയുള്ള ജനനവൈകല്യങ്ങളാണ് സാധാരണഇത്തരം കുഞ്ഞുങ്ങളിൽ കാണാറുള്ളത്.

Prevention - പ്രതിരോധം :

Rubella Vaccine) a comloonഈ രോഗം സമൂഹത്തിൽ പടർത്തുന്നത് തടയാനും ഒാരോവ്യക്തിക്കും ആരോഗ്യപൂർണമായ ജീവിതം ഉറപ്പ് വരുത്തുന്നതി
നുമാണ് ആരോഗ്യവകുപ്പ് മീസൽസ് - റൂബെല്ല വാക്സിൻ -കുത്തിവെപ്പ്നൽകിവരുന്നത്.

ലഹരിവസ്തുക്കളുടെ ഉപയോഗവുംദൂഷ്യഫലങ്ങളും

(Use of Intoxicating Substances & Its Impacts)

മദ്യം, മയക്കുമരുന്ന്, പുകവലി, ലഹരിപാനീയങ്ങളുടെ ഉപയോഗംഎന്നിവ ചീത്തകൂട്ടുകെട്ടിലൂടെയാണ് കുട്ടികളെ ആകർഷിക്കുന്നത്.ഇന്ത്യയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ 20 ശതമാനം. 12നും18നും വയസ്സിനിടയിലുള്ള കുട്ടികളാണെന്നാണ് കേന്ദ്രമാനവ വിവേശഷി വകുപ്പിന്റെ കണ്ടെത്തൽ (MHRD. Ministry of Human Resource Development).
ഇത്തരം ലഹരി വസ്തുക്കൾ മാനസിക സമനില തെറിക്കുന്നതുംആരോഗ്യത്തിന് ഹാനികരവുമാണ്.

വ്യായാമം (Exercise)

ഏതൊരു മനുഷ്യന്റേയും ദിനചര്യയിൽ വ്യായാമത്തിന് നിർബന്ധമായും സമയം കണ്ടെത്തണം.വ്യായാമംപോലെതന്നെ വിശ്രമവും പ്രധാനമാണ്.
"ശാരീരിക ക്ഷമതയും മാനസികോന്മേഷവും, പൂർണ്ണ ആരോി.
ഗ്യവും നിലനിർത്തുന്നതിനായി ചെയ്യുന്ന കായിക പ്രവർത്ത
നങ്ങളാണ് വ്യായാമം" (Exercise)ഓരോരുത്തരും ആഴ്ചയിൽ കുറഞ്ഞത് 3 ദിവസം 30 മിനിറ്റ്വീതമെങ്കിലും വ്യായാമത്തിൽ ഏർപ്പെടേണ്ടതാണ്.


വ്യായാമത്തിൽ ഉൾപ്പെടുത്താവുന്നവ
1. നടത്തം .
2, നീന്തൽ
3, റോപ്പ് സ്കിപ്പിങ്ങ്, സ്റ്റെപ്പിങ്ങ്
4. റസിസ്റ്റൻസ് ട്രെയിനിങ്ങ് (ഭാരം ഉപയോഗിച്ചുള്ള പരിശീലനം)
5. ബീത്തിങ്ങ് എക്സർസൈസുകൾ
6. എയറോബിക് എക്സർസൈസുകൾ
7. പുഷ്അപ്


കുട്ടിക്കാലത്ത് വ്യായാമത്തിൽ ഏർപ്പെട്ടാൽഎപ്പോഴും ഉന്മേഷവാനായിരിക്കും.
പേശികളുടേയും അസ്ഥികളുടേയും വളർച്ചയിലൂടെ കൂടുതൽശക്തിയുണ്ടാവുന്നു.
ശാരീരികക്ഷമത കൈവരിക്കുന്നു.
നല്ല ഉറക്കം കിട്ടുന്നു.മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു.
നല്ല രോഗപ്രതിരോധ ശേഷി ലഭിക്കുന്നു.പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നു.

യാഗ


യോഗ മനസ്സിന്റെ പിരിമുറുക്കം കുറക്കാൻ സഹായിക്കും. ശരീരത്തിലെ ശ്വാസോച്ഛാസ് (പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന്യോഗയും വിവിധ ആസനങ്ങളും സഹായകമാകും. ജീവിതശൈലീരാഗങ്ങളായ (Blood pressure, Sugar disease, cholesterol) എന്നിവനിൽനിന്ന് ഒരു പരിധിവരെ മുക്തിനേടാൻ യോഗയിലൂടെ സാധിക്കും., പത്മാസനം 2. മത്സ്യാസനം 3. ത്രികോണാസനം എന്നീആസനമുറകൾ ശരീരാവയവങ്ങൾക്ക് ആശ്വാസമേകും. പത്മാസനംശ്വാസകോശത്തിനും, മത്സ്യാസനം നട്ടെല്ലിനും ത്രികോണാസനംകൈകാലുകൾക്കും അയവും ബലവും നൽകാൻ സഹായകരമാവുന്നു.

മഴക്കാല രോഗങ്ങൾ തടയാൻ മുൻകരുതലുകൾ


മഴക്കാല രോഗങ്ങൾ തടയാൻ പ്രവർത്തിക്കാം.ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, കോളറ,മന്ത്, H1 N1 പനി, ടൈഫോയിഡ് എന്നിവയാണ് മഴക്കാല രോഗങ്ങൾ.രോഗകാരികളായ കീടങ്ങളേയും കൊതുകുകളേയും ജീവികളേയുംനശിപ്പിക്കുകയും ഇവ വളരാനുള്ള അവസരം ഇല്ലാതാക്കുകയുംചെയ്താൽ മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയാം.ആരോഗ്യം സംരക്ഷിക്കാം.

കൊതുകുജന്യ രോഗങ്ങൾ


(Mosquitos borne diseases) |
രോഗങ്ങൾ: മലമ്പനി, മന്ത്, ചിക്കൻഗുനിയ,ഡെങ്കിപ്പനി എന്നിവ കൊതുക് പരത്തുന്നരോഗങ്ങളാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ -


കൊതുക്തിവാരണം ചെയ്യുക.
* വീടും പരിസരവും വൃത്തിയായി സൂക്ഷി
ക്കുക.
* വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.' ഒാടകളിലും ഓവാലുകളിലും കൊതുക് നശീകരണ മരുന്ന് തളിക്കുക.ഡറേറാൾ, ഫിനോയിൽ മണണ, കുമ്മായം, ബീച്ചിംഗ് പൗഡർഡീസൽ, എന്നിവ ഉപയോഗിക്കുക)


* പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചിരട്ട, ടിന്ന്, ടയറുകൾ, കുപ്പി, തൊണ്ട് എന്നീ വെള്ളം
കെട്ടിനിൽക്കാൻ സാധ്യതയുള്ള ഒരമാലിന്യങ്ങൾ സംസ്കരിക്കുക.
ഖരമാലിന്യങ്ങൾ പരിസരങ്ങളിലുംപൊതു സ്ഥലങ്ങളിലും വലിച്ചെറിയാതിരിക്കുക.കിണർ വെള്ളം ബീച്ചിംഗ് പൗഡർകൊണ്ട് ശുദ്ധീകരിക്കുക.
* പുകയിടുകയും (fogging) കൊതുക് വല ഉപയോഗിക്കുകയുംചെയ്യുക.

ഈച്ച ജന്യരോഗങ്ങൾ (Flies borne diseases)

രോഗങ്ങൾ: കോളറ (ഛർദ്ദി, വയറിളക്കം, വയറുകടി) ഡയേറിയ,


ഡിസൻട്രിപരിസരമലിനീകരണത്തിലൂടെ ഈച്ചകൾ പെരുകുന്നു. ഈച്ചകൾ ഭക്ഷ്
ണപദാർത്ഥങ്ങളിൽ പറ്റിയും മുറിവുകളിലും വണങ്ങളിലും പറ്റിയുംരോഗം പരത്തുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ



വെളി സ്ഥലത്ത് മലമൂത്രവിസർജനംചെയ്യാതിരിക്കുക.
ചീഞ്ഞഴുകിയ ഭക്ഷണപദാർത്ഥങ്ങൾവലിച്ചെറിയാതിരിക്കുക.
* മാലിന്യം കൂട്ടിയിടാതെ കുഴിച്ച് മൂടുക.
* ചപ്പ് ചവറുകൾ കത്തിച്ച് നശിപ്പിക്കുക.
* ഭക്ഷണപദാർത്ഥങ്ങൾ മൂടിവെക്കുക.
* ഡെറേറാൾ, ഫിനോയിൽ, കുമ്മായം എന്നിവകൊണ്ട് വീടും പരി
സരവും വൃത്തിയാക്കുക


എലിപ്പനി (Leptospirosis)

രോഗങ്ങൾ: എലിപ്പനി, പ്ലേഗ്
പരിസരമലിനീകരണത്താൽ എലികൾ പെരുകാൻ കാരണമാകുന്നു.
ഓടകളിലും മാലിന്യകൂമ്പാരങ്ങൾക്കിടയിലും എലികൾ പെരുകുന്നു.
- എലി മൂത്രത്തിലൂടെ രോഗാണു പകരുന്നു.



പരിസരശുചിത്വം (Environmental Hygiene)


വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍(ശ്രദ്ധിക്കേണ്ട കാര്യങ്ങൾ )


പരിസര വൃത്തിയായി സൂക്ഷിക്കുക.
പേപ്പറുകൾ, ബിസ്കറ്റ് പേക്കറ്റ്, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക്
ബോട്ടിലുകൾ എന്നിവ പരിസരങ്ങളിലും ഒരു കാരണവശാലും അലക്ഷ്യമായി വലിച്ചെറിയുകയോ ചുരുട്ടിയെറിയുകയോ ചെയ്യരുത്.
- മിഠായി, കടലാസ്, ചോക്ലേറ്റ് എന്നിവ വലിച്ചെറിയുവാന്‍ പാടുള്ളതല്ല.
ഭക്ഷണാവശിഷ്ടങ്ങൾ വെയ്സ്റ്റ് ബക്കറ്റിൽ മാത്രം നിക്ഷേപിക്കുക.
വെയസ്റ്റുകൾ കൊട്ടയിലിടുക.
കൈകഴുകുന്ന ടേപ്പിന് കീഴിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇടരുത്.
ടോയ്ലറ്റുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
ടോയ്ലറ്റ് ഉപയോഗിച്ചാൽ വെള്ളം ഒഴിക്കണം.
പേപ്പറുകൾ, തുണിക്കഷണങ്ങൾ, ടവ്വലുകൾ എന്നിവ ഒരു
കാരണവശാലും ടോയ്ലറ്റിനകത്തും ക്ലോസറ്റിലും ഇടരുത്.
ലഹരിവസ്തുക്കൾ സ്കൂളിലും പരിസരങ്ങളിലും ഒരുകാരണവശാലും ഉപയോഗിക്കരുത്.
മഴക്കാല രോഗങ്ങളെ നന്നായികരുതണം... അനേകം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള് കാലമാണ് മഴക്കാലം...

Post a Comment

أحدث أقدم