ചിത്രത്തിലെയും പേപ്പറിലേയും എഴുത്തുകൾ Copy ചെയ്യാം...

കഴിഞ്ഞദിവസം നമ്മൾ ഈ ഒരു വെബ്സൈറ്റിലൂടെ സംസാരിച്ചുകൊണ്ട് എങ്ങനെ നമുക്ക് ഒരുപാട് കാര്യങ്ങൾ നമ്മുടെ മൊബൈൽ ഫോണിലൂടെ ടൈപ്പ് ചെയ്ത് എടുക്കുവാൻ സാധിക്കും എന്ന് നമ്മൾ നോക്കി .ഇനി ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത് സൗജന്യം ആയിട്ട് നമുക്ക് ഒരു പേപ്പറിൽ കണ്ട എന്തെങ്കിലും ഒരു കാര്യം എങ്ങനെ നമ്മുടെ മൊബൈൽ ഫോണിൽ പകർത്താൻ സാധിക്കുക എന്നാണ്. 


അതായത് ഒഫീഷ്യൽ ആയിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ കയ്യിലുള്ള എന്തെങ്കിലും ആവശ്യങ്ങൾക്കായുള്ള പേപ്പറുകളും മറ്റോ ഉണ്ടെങ്കിൽ അതിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ എങ്ങനെ അതുപോലെതന്നെ നിങ്ങൾക്ക് വാട്സ്ആപ്പിലും ഫേസ്ബുക്കിലും മെയിലിലോ അങ്ങനെ എന്തെങ്കിലും ഡിജിറ്റൽ സ്ഥലത്തേക്ക്അല്ലെങ്കിൽ ഒരു ആപ്ലിക്കേഷൻ ലേക്ക് അയക്കണം എന്നുണ്ടെങ്കിൽ നമ്മൾ അത് നോക്കി അങ്ങനെ തന്നെ ടൈപ്പ് ചെയ്യുകയാണ് പതിവ്. ഇനി അതിൻറെ ആവശ്യമില്ല ഇന്ന് നമ്മൾ ഇതിലൂടെ പരിചയപ്പെടാൻ പോകുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ആ പേപ്പറിൽ ഉള്ള മുഴുവൻ എഴുത്തുകളും അഥവാ ടെസ്റ്റുകളും കോപ്പി ചെയ്ത് എടുക്കുവാൻ സാധിക്കും. ഇതിനായി നിങ്ങളുടെ കയ്യിലുള്ള ഒരു ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ മാത്രം മതി. തികച്ചും സൗജന്യമായ വിധത്തിൽ നിങ്ങൾക്ക് ഇത്തരത്തിൽ കോപ്പി ചെയ്ത് എടുക്കുവാൻ സാധിക്കുന്നു. വളരെ വിശദമായ കാര്യങ്ങൾ ആണ് ഈ ആർട്ടിക്കിൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതുകൊണ്ട് മനസ്സിരുത്തി ക്ഷമയോടെ ആർട്ടിക്കിൾ മുഴുവനായി വായിക്കുക അപ്പോ നമുക്ക് നമ്മുടെ ഇന്നത്തെ ആർട്ടിക്കിൾ താളുകളിലേക്ക് പ്രവേശിക്കാം. ആദ്യം എന്താണ് ഈ ആപ്ലിക്കേഷൻ എന്ന് നോക്കാം. പ്ലേസ്റ്റോറിൽ സൗജന്യമായി നമുക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഈ ആപ്ലിക്കേഷൻ ലിങ്ക് ആർട്ടിക്കിൾ എന്നോടൊപ്പം തന്നെ വച്ചിട്ടുണ്ട് .അതിലൂടെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ നമുക്ക് ഡാർക്ക് മോഡ്ന്യാ തന്നെയാണ് ലഭിക്കുന്നത് .അതുകൊണ്ടുതന്നെ നമ്മുടെ ബാറ്ററിയുടെ ലൈഫും നമ്മുടെ കണ്ണിന്റെ കാഴ്ചയും അല്പം സംരക്ഷിക്കപ്പെടുന്നു. നിങ്ങൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഈ ആപ്ലിക്കേഷൻ ഡാർക്ക് മോഡ് അല്ല എന്നുണ്ടെങ്കിൽ സെറ്റിംഗ്സ് ഓപ്ഷനിൽ നിന്നും നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഡാർക്ക് മോഡ് ലേക്ക് മാറ്റുവാൻ സാധിക്കും എങ്ങനെയാണ് ഇതിൻറെ പ്രവർത്തനം എന്ന് നോക്കാം അത് മനസ്സിലാക്കാനായി ഈ എഴുത്തുകളോടൊപ്പം ചെയ്യുന്ന വിധത്തിന്റെ സ്ക്രീൻഷോട്ടുകൾ ഈ ആർട്ടിക്കിൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 അപ്പൊ ഇനി നമുക്ക് വിശദാംശങ്ങളിലേക്ക്  കടക്കാം .ഈ ആർട്ടിക്കിൾ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ചു അല്ലെങ്കിൽ പ്ലേസ്റ്റോറിൽ നേരിട്ടു നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.. ഡൗൺലോഡ് ചെയ്ത് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ ഏറ്റവും താഴെയായി നടുവിൽ ഒരു  ക്യാമറയുടെ ചിത്രം കാണാം ആ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ക്യാമറ ഓപ്പൺ ആവുന്നത് കാണാൻ സാധിക്കും. അങ്ങനെ ഓപ്പൺ ആയി കഴിഞ്ഞാൽ നിങ്ങൾക്ക് ഏത് പേപ്പറിലേക്ക് എഴുത്തുകളാണ് ഇത്തരത്തിൽ ടെക്സ്റ്റുകൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് എടുക്കേണ്ടത് പേപ്പർ മുന്നിൽ വെച്ച ക്യാമറയിൽ ഒരു ഫോട്ടോ എടുക്കുക. ഫോട്ടോ എടുത്തു കഴിഞ്ഞാൽ ആ ഫോട്ടോയിൽ എഴുത്തുകൾ ഉള്ള ഭാഗം മാത്രം നിങ്ങൾക്ക് സൗകര്യത്തിനായി ക്രോപ്പ് ചെയ്തെടുക്കാനുള്ള ഭാഗമുണ്ട് .ആ ഒരു ഭാഗത്തേക്ക് ആയിരിക്കും നിങ്ങൾ തുടർന്ന് പോകുന്നത്. അവിടെ ആവശ്യത്തിനനുസരിച്ച് നിങ്ങളുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ഏറ്റവും മുകളിലായി നിങ്ങളുടെ ഭാഷ സെലക്ട് ചെയ്യാനുള്ള ഒരു സൗകര്യം ലഭിക്കുന്നു .അവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ഇംഗ്ലീഷ് ഭാഷ മാറ്റി നിങ്ങൾ മലയാളം ആണെങ്കിൽ മലയാളം എന്ന ഭാഷ കൊടുക്കാം ഇതിനെ grab Text എന്ന സാങ്കേതികതയാണ് ഉപയോഗിക്കുന്നത്.
Grab text എന്ന് പറയുന്ന ഒരു ബട്ടൺ കാണാം ആ ബട്ടൺ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഇൻറർനെറ്റ് കണക്ഷൻ സഹായത്തോടെ അൽപ സമയത്തിനുള്ളിൽ തന്നെ ആ ചിത്രത്തിന് ഉൾക്കൊള്ളിച്ചിട്ടുള്ള എഴുത്തുകൾ മുഴുവനും തന്നെ നിങ്ങൾക്ക് ടെക്സ്റ്റ് രൂപത്തിൽ ലഭിക്കുന്നത് കാണാം അത്തരത്തിൽ ലഭിച്ചു കഴിഞ്ഞാൽ അത് ക്ലിക്ക് ചെയ്ത ശേഷം എഴുത്തുകളിൽ നന്നായി അമർത്തി പിടിച്ചുകഴിഞ്ഞാൽ സെലക്ട് ആവുകയും സെലക്ട് ചെയ്താൽ മുകളിലുള്ള കോപ്പി ബട്ടൺ ഉപയോഗിച്ച് കോപ്പി ചെയ്യുകയും നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് കൊണ്ടുപോയി പേസ്റ്റ് ചെയ്തു ഷെയർ ചെയ്യുകയും ചെയ്യാം. ഇനി ഇത് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടാകുമോ എന്നായിരിക്കും നിങ്ങൾക്ക് ഇപ്പോൾ തോന്നുന്ന ചോദ്യം. ഇത് സുരക്ഷിതമാണ് എന്ന് നമുക്ക് വിശ്വസിക്കാം അതുപോലെതന്നെ ചെറിയ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ചില സമയങ്ങളിൽ ചെറിയ തരത്തിലുള്ള അക്ഷരത്തെറ്റുകൾ ചിഹ്നങ്ങളുടെ മിസ്റ്റിക് വരാറുണ്ട് എങ്കിലും അത് വിരലിലെണ്ണാവുന്ന തെറ്റുകൾ മാത്രം. അതുകൊണ്ട് മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്ത് ഷെയർ ചെയ്യുന്നതിന് മുമ്പ് ഒന്ന് വായിച്ചു നോക്കിയ ശേഷം മാത്രം ഷെയർ ചെയ്യുക 

ഈ ആപ്ലിക്കേഷൻ തന്നെ ഒരു പെയ്ഡ് ആയിട്ടുള്ള സൗകര്യവും നൽകുന്നുണ്ട് എന്നാൽ അത് ആവശ്യമുള്ളവർക്ക് മാത്രം വാങ്ങിയാൽ മതിയാകും എന്നാൽ പെയ്സ് വേഷൻ വാങ്ങാത്ത വർക്ക് ഒരു ചെറിയ പരിമിതി കൂടിയുണ്ട് .എന്താണെന്നുവെച്ചാൽ 
പെയ്ഡ് വേഷൻ അല്ല നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ 

ഇത്തരത്തിൽ  ലഭ്യമായ പെയ്സ്ഡ് വേഷൻ അല്ല നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഒരു ദിവസം നാലു ചിത്രങ്ങൾ മാത്രമേ ഇത്തരത്തിൽ സ്കാൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നാൽ നാല് കൂടുതൽ ചിത്രങ്ങൾ 
നിങ്ങൾക്ക് സ്കാൻ ചെയ്യണം എന്നുണ്ടെങ്കിൽ ഒരു പെയ്ഡ് വേഷൻ വാങ്ങേണ്ടി വരുന്നതാണ്.

അത്തരത്തിൽ ചെറിയ ഒരു തുക നൽകി പെയ്ഡ് വേർഷനുകൾ വാങ്ങുകയാണെങ്കിൽ നാലിലധികം ചിത്രങ്ങൾ സൗജന്യമായി തുടർന്നുള്ള ദിവസങ്ങളിൽ പരിമിതികൾ ഇല്ലാതെ സ്കാൻ ചെയ്തു ഇത്തരത്തിൽ ടെസ്റ്റുകൾ എടുക്കുവാൻ സാധിക്കും.

ഒരു ആപ്ലിക്കേഷൻ കൂടാതെ മറ്റ് കുറേ ആപ്ലിക്കേഷനുകൾ ഇത്തരത്തിൽ സൗകര്യങ്ങൾ തരുന്നത് പ്ലേസ്റ്റോറിൽ സൗജന്യമായും പെയ്ഡാഡായും ലഭ്യമാണ് എന്നാൽ അതിൽനിന്നും ഈ ആപ്ലിക്കേഷൻ തികച്ചും വ്യത്യസ്തമാക്കുന്നത് തെറ്റുകളുടെ കുറവും വേഗത്തിലുള്ള സ്കാനിങ് ആണ് .

ആപ്ലിക്കേഷൻ തിരിച്ചറിയാൻ ആയിട്ട് ആപ്ലിക്കേഷൻ അകത്തുള്ള ചില സ്ക്രീൻഷോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് നിങ്ങൾക്ക് ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സൗകര്യം ആകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനി ആരും തന്നെ ഒരുപാട് ടൈപ്പ് ചെയ്ത് എടുക്കാൻ ഉണ്ട്, എനിക്ക് വയ്യ എന്ന് പറഞ്ഞ് അതിൽ നിന്നും ഒഴിവാക്കേണ്ട. മിനുട്ടുകൾ കൊണ്ട് വ്യക്തമായ എഴുത്ത് ആണെങ്കിൽ ആർക്കും ഇത്തരത്തിൽ സ്കാൻ ചെയ്ത് അതിൻറെ എഴുത്തുകൾ കോപ്പി ചെയ്ത് എടുക്കുവാൻ സാധിക്കുന്നത് ഉള്ളൂ.. ഈയൊരു സൗകര്യം നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ ,അല്ലെങ്കിൽ ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായിട്ടും ഈ ഒരു ആർട്ടിക്കിൾ നിങ്ങളുടെ കൂട്ടുകാർക്കും ഒക്കെ ആയിട്ട് പങ്കു വെക്കാൻ മറക്കേണ്ട ...

പിന്നെ ഇതിൽ മലയാളവും ഇംഗ്ലീഷും മാത്രമല്ല കിട്ടുക. അതുകൂടാതെ കുറേ ഭാഷകൾ ലഭ്യമാണ്. ലഭ്യമായ ഭാഷകൾ സെലക്ട് ചെയ്തു കൊണ്ട് ആ ഭാഷയിൽ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന പേപ്പർ ഇത്തരത്തിൽ സ്കാൻ ചെയ്തു കൊണ്ട് എഴുത്തുകൾ മുഴുവൻ കോപ്പി ചെയ്ത് എടുക്കുന്നതിന് യാതൊരുവിധ പ്രശ്നവും ഉണ്ടാവുന്നില്ല . അഥവാകുഴപ്പവുമില്ല.

  ഇനി നമുക്ക് എങ്ങനെ ഈ ഒരു ആപ്ലിക്കേഷൻ സഹായത്തോടെ നമ്മുടെ കമ്പ്യൂട്ടറിലേക്ക് ഇത്തരത്തിൽ സ്കാൻ ചെയ്തെടുത്ത ടെക്സ്റ്റുകൾ പേസ്റ്റ് ചെയ്ത് ഉപയോഗിക്കുക എന്ന് നോക്കാം 

അതിനായിട്ട് നിങ്ങളുടെ ആൻഡ്രോയ്ഡ് മൊബൈൽ ഫോണിനകത്ത് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം മുകളിൽ പറഞ്ഞതുപോലെയുള്ള കാര്യങ്ങളൊക്കെ ചെയ്തു നിങ്ങൾക്ക് നൽകിയിരിക്കുന്ന ചിത്രത്തിലെ അല്ലെങ്കിൽ പേപ്പറിൽ എഴുത്തുകൾ മുഴുവൻ കോപ്പി ചെയ്തെടുക്കുക. കോപ്പി ചെയ്ത ശേഷം വാട്സ്ആപ്പിലും ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നതിനു പകരം നിങ്ങളുടെ ഇമെയിൽ ഐഡി ഓപ്പൺ ചെയ്തത് ന

നിങ്ങളുടെ ഇമെയിൽ ഐഡിയിൽ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉള്ള ഇമെയിൽ ഐഡിയിലേക്ക് ഒരു ടെക്സ്റ്റ് പേസ്റ്റ് ചെയ്ത് സെൻറ് ചെയ്യുക. അത്തരത്തിൽ സെൻറ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ കമ്പ്യൂട്ടർ ഇൻറർനെറ്റ് സൗകര്യമുണ്ടെങ്കിൽ കമ്പ്യൂട്ടറിൽ നിന്നും കമ്പ്യൂട്ടറിൽ ഉള്ള ഇമെയിൽ ഐഡി ഓപ്പൺ ചെയ്തു നിങ്ങൾ അയച്ച മെയിലിൽ നിന്നും എഴുത്തുകൾ മുഴുവൻ കോപ്പി ചെയ്ത് കമ്പ്യൂട്ടറിൽ ഉപയോഗിക്കാം. ഒരർത്ഥത്തിൽ പറഞ്ഞാൽ ചെറിയൊരു തന്ത്രത്തിലൂടെ നമ്മൾ കംപ്യൂട്ടറിലൂടെ ഈ ആപ്ലിക്കേഷൻ സഹായംതേടി എന്നർത്ഥം.

 അങ്ങനെയെങ്കിൽ ഈ അറിവ് പകർന്ന് ഇന്നത്തെ ആർട്ടിക്കിൾ അവസാനിപ്പിക്കുന്നു. ഈയൊരു വെബ്സൈറ്റിലൂടെ കഴിഞ്ഞ ദിവസം സംസാരിച്ചുകൊണ്ട് മലയാളമടക്കമുള്ള ഭാഷകൾ ടൈപ്പ് ചെയ്യുക എങ്ങനെയെന്ന് നോക്കിയിട്ടുണ്ട് .താല്പര്യമുള്ളവർക്ക് ഈ ഒരു വെബ്സൈറ്റ് മുകളിലുള്ള Home Click ചെയ്തുകൊണ്ട് ആ പോസ്റ്റ് സന്ദർശിക്കുകയും ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ അറിവും അല്ലെങ്കിൽ വാർത്തകളും തുടങ്ങയ നല്ല എന്തെങ്കിലും കാര്യങ്ങൾ ഒക്കെ ആയി വീണ്ടും നിങ്ങളിലേക്ക് ഞങ്ങൾ എത്തും നിങ്ങളും എത്തണം

Post a Comment

Previous Post Next Post