Search preferences
- Girishan 24x7 malayalam movie
- GIRISHAN 24×7 PROMOTION SONG
- ഗിരീഷൻ 24 X 7
- AYALATHE PAYYAN
Girishan 24x7 malayalam movie|GIRISHAN 24×7 MALAYALAM MOVIE POOJA|GIRISHAN 24×7 PROMOTION SONG|ഗിരീഷൻ 24 X 7
പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രം ഗിരീഷൻ 24 X 7 ചിത്രീകരണം പുരോഗമിക്കുന്നു .സുൽഫി പട്ടാമ്പിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചലച്ചിത്രത്തിന്റെ പൂജ നടന്നു.
ജീവിതത്തിൽ 'No' പറയേണ്ട അവസരങ്ങൾ ഉണ്ടായിട്ടും അത് പറയാൻ മടിക്കുന്ന ഒരു ചെറുപ്പക്കാരൻ, ആ കാരണത്താൽ ഭാവിയിൽ തനിക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും, തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസം ഉണ്ടാകുന്ന ഒരു സംഭവം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതിനെക്കുറിച്ചും ഹാസ്യാത്മകമായി
അവതരിപ്പിക്കുകയാണ് ഗിരീഷൻ 24x7. കൂടാതെ നമ്മുടെ ചുറ്റുപാടുകളിൽ നാം കാണാറുള്ള ചില വ്യക്തിത്വങ്ങളെ കളങ്കമില്ലാത്ത ഈ സിനിമയിൽ കാണുവാൻ സാധിക്കുന്നു. സരോജിനി ഫിലിംസ്ന്റെ ബാനറിൽ ശിവസഞ്ജു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനേകം ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെട്രികളിലൂടെയും പ്രശസ്തനായ സംവിധായകൻ സുൽഫി പട്ടാമ്പിയാണ്. ചലച്ചിത്രത്തിലെ ആദ്യ പ്രമോഷൻ വീഡിയോ ഓഗസ്റ്റ് 8 ന് SAJEER KOPPAM youtube ചാനലിലൂടെ പുറത്തിറക്കി.
അനേകം പുതുമുഖങ്ങൾക്ക് അവസരം നൽകികൊണ്ട് ചിത്രീകരിക്കുന്ന ചിത്രത്തിൽ നായകന്റെയും നായികയുടേയും ചെറുപ്പം അഭിനയിക്കുന്നത് ഗ്രീഷിത്,മാളവിക ആനന്ദ് എന്നിവരാണ്.
ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് സുഭാഷ്, ജീനസ് എന്നിവർ ചേർന്നാണ്. പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം പകർത്തികൊണ്ട് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജാസിനാണ്. സുൽഫി പട്ടാമ്പിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗിരീഷൻ 24 X 7എന്ന ചലച്ചിത്രം കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന,മനോഹരമായ ഒരു സിനിമയായി തീരട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഗിരീഷൻ 24X7 ന്റെ പൂജയുടെ വീഡിയോ ദൃശ്യങ്ങൾ കാണാം.
Niceworldgroup.com ന്റെ എല്ലാവിധ ആശംസകളും GIRISHAN 24X7 Cast & Crew വിന് നേരുന്നു.
സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ പുതിയ അപ്ഡേറ്റുകൾ വരുംദിവസങ്ങളിൽ ലഭ്യമാകാൻ ഫോളോ ചെയ്യുക/ സന്ദർശിക്കുക.
GIRISHAN 24×7 Crew
PRODUCED BY SHIVA SANJU
SCREEN PLAY : SUBHASH& JESUS
MUSIC : SAJEER KOPPAM
LYRICS : KC ABHILASH
CHEF ASSOCIATE : SAJIL MAMPAD
MAKEUP: SABAH SABU
DOP : JAZIN JASEEL
EDITOR : ANANTHU S VIJAY
PRO : AYMANAM SAJAN
PROJECT DESIGNER : SIVA KARTHIK
PUBLICITY DESIGNS: ABHIRAJ BS
DOP ASSOCIATE: RAJAGOPAL KOTTAYI
ASSOCIATE DIRECTOR : ARUN KUMASSI
ASSISTED DIRECTORS : VR PRASOOJ
SAJI KOTTAYI,HARI PRASAD.SAJNA SAAJ
Post a Comment