How to download film song| Easy Tip| എളുപ്പത്തിൽ എത് സിനിമാ ഗാനവും download ചെയ്യാം

സിനിമാഗാനങ്ങൾ ഇഷ്ടമില്ലാത്തത് ആയി വളരെ കുറച്ച് ആൾക്കാർ മാത്രമേ ഉണ്ടാവുകയുള്ളൂ. പണ്ടൊക്കെ നമുക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ ഗാനം കേൾക്കണമെങ്കിൽ റേഡിയോയുടെ മുന്നിലോ ടിവിയുടെ മുന്നിലോ കുറേ നേരം കാത്തു നിൽക്കേണ്ടതായി വരും. അങ്ങനെ കാത്തു നിന്നാൽ മാത്രമേ നമുക്ക് ഇഷ്ടപ്പെട്ട ഗാനം കേൾക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ നമുക്ക് തിരക്കുപിടിച്ച സമയത്താണെങ്കിൽ അതും നടക്കില്ല പക്ഷേ പണ്ടത്തെ പോലെ അല്ലല്ലോ ഇപ്പോഴത്തെ കാലം. സാങ്കേതികവിദ്യ വർദ്ധിച്ചതുകൊണ്ടു  തന്നെ നമുക്ക് ഇഷ്ടമുള്ള ഏത് സിനിമാ ഗാനവും നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ട് നമുക്ക് അനായാസം ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്നതേയുള്ളു. 

How to download film song
How to download film song

അതിനായിട്ട് അനേകം ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ലഭ്യമാണ്.
എന്നാൽ നമുക്ക് ഇഷ്ടപ്പെട്ട ഗാനം വളരെയെളുപ്പത്തിൽ എങ്ങനെയാണ് നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കുക എന്നത് ചുവടെ നൽകുന്നു. 

1-ആദ്യം ചെയ്യേണ്ടത് യൂട്യൂബ് ഓപ്പൺ ചെയ്യുക 
2-യൂട്യൂബിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗാനത്തിൻറെ പേര് സെർച്ച് ചെയ്യുക 
3 -അപ്പോൾ നിങ്ങൾക്ക് ഗാനം ലഭ്യമാകും, അവിടെനിന്നും 
ആ ഗാനത്തിന്റെ ഷെയർ ബട്ടൺ അമർത്തിയാൽ കോപ്പി ലിങ്ക്  എന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും അത് ക്ലിക്ക് ചെയ്യുക. 
4-അപ്പോൾ ആ ഗാനത്തിൻറെ ലിങ്ക് നിങ്ങൾ കോപ്പി ചെയ്തു എന്ന് അർത്ഥം ഇനി. ക്രോം/ഗൂഗിൾ പോലുള്ള ഏതെങ്കിലും ഒരു ബ്രൗസർ ഓപ്പൺ ചെയ്തു 
അതിൽ " ytmp3.cc "
എന്ന് സെർച്ച് ചെയ്യുക.
5- അപ്പോൾ ലഭ്യമാവുന്ന വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുന്ന ഭാഗത്ത് നിങ്ങൾ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്യുക. (ആ ഭാഗത്ത് പ്രസ് ചെയ്തു പിടിച്ചാൽ paste എന്ന ഓപ്ഷൻ വരികയും അത് നിങ്ങൾക്ക് പേസ്റ്റ് ചെയ്യുക ചെയ്യാവുന്നതാണ്.)
6- തുടർന്ന് convert ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഗാനം mp3 ആയി മാറുന്നത് കാണാം.

7- തുടർന്ന് വരുന്ന ജാലകത്തിൽ ഡൗൺലോഡ് ബട്ടൺ പ്രത്യക്ഷപ്പെടുന്നത് കാണാം.അവിടെ ക്ലിക്ക് ചെയ്ത്  നിങ്ങളുടെ ഇഷ്ടഗാനം നിങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തെടുക്കാം.
 ഇത്തരത്തിൽ ഇന്ന് ലഭ്യമായ ഏത് ഗാനവും നിങ്ങൾക്ക് വളരെ വേഗത്തിൽ അനായാസം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

Post a Comment

Previous Post Next Post