ചൊവ്വ ഭൂമിയുടെ അടുത്തെത്തുന്ന കാഴ്ച നമുക്കും കാണാം.. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ 2020 ഒക്ടോബർ 6നാണ് ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുന്നത്. ചന്ദ്രന് മുകളിലായിട്ടാണ് (പടിഞ്ഞാറ് ഭാഗം) ചൊവ്വയെ കാണാനാവുക. 62170871 km അടുത്താണ് ചൊവ്വ എത്തുക. രാത്രി 8 മണിയോടെ നമുക്ക് നിരീക്ഷിക്കാനാവുന്ന ഉയരത്തിലെത്തും. രാവിലെ 5 മണി വരെ കാണാൻ സാധിക്കും.

വ്യാഴവും ശനിയും കാണാം
ഡിസംബർ മാസം വരെ ചൊവ്വയുടെ പടിഞ്ഞാറു ഭാഗത്തായി വ്യാഴത്തേയും ശനിയേയും കാണാൻ സാധിക്കും. നല്ല തിളക്കത്തിൽ കാണുന്നത് വ്യാഴവും അതിന് തൊട്ടു മുകളിലുള്ളത് ശനിയുമായിരിക്കും.
എങ്കിൽ തയ്യാറായിക്കോളൂ നമുക്കും കാണാം ചൊവ്വയേയും ശനിയേയും വ്യാഴത്തേയും
Post a Comment