![]() |
Actress Anikha Surendran - Happy Birthday |
ബാലതാരമായി എത്തി ജനമനസ്സിൽ ഇടം നേടിയ കൊച്ചുമിടുക്കിയാണ് അനിഖ സുരേന്ദ്രൻ. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചലച്ചിത്രത്തിലൂടെയാണ് അനിഖ അഭിനയരംഗത്തേക്കുവന്നത്. തുടർന്ന് മലയാളം, തമിഴ് ചിത്രങ്ങളിലും അനിഖ അഭിനയിച്ചു.ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ടായിരുന്നു തുടക്കം..ഭാസ്കർ ദ റാസ്കൽ, മെെ ഗ്രേറ്റ് ഫാദർ,തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ നിരവധി പ്രേക്ഷകരുടെ കയ്യടി നേടി .'ക്വീനിൽ' അനിഖ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം മേനോൻ സംവിധാനം ചെയ്ത വെബ് സീരീസായിരുന്നു 'ക്വീൻ'.2013 ൽ പുറത്തിറജിയ അഞ്ചുസുന്ദരികൾ എന്ന ചലച്ചിത്രത്തിലൂടെയാണ് അനിഖ ഏറെ ശ്രദ്ധേയമായത് .2013 ൽ മികച്ച ബാലതാരത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ ബാലതാരം കൂടിയാണ് അനിഖ സുരേന്ദ്രൻ .എന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെയാണ് അനിഖ തമിഴിലേക്ക് എത്തിയത്.അജിത് നായകനായ ചിത്രമായിരുന്നു എന്നെ അറിന്താൽ. തുടർന്ന് 2019 ല്‍ പുറത്തിറങ്ങിയ,അജിത് നായകനായ വിശ്വാസം എന്ന ചിത്രത്തിൽ അജിത്തിന്റെ മകളുടെ വേഷം ചെയ്തു..വളരെ കുറഞ്ഞ കാലം കൊണ്ടാണ് അനിഘ സിനിമാലോകത്ത് തിളങ്ങിയത്... ബലതാരമായി എത്തി ജനങ്ങളുടെ ഇഷ്ടതാരമായ അനിഖയുടെ പിറന്നാളാണ് നവംബർ 27 ന്..2004 നവംബർ 27 നായിരുന്നു ജനിച്ചത്... അനിഖയ്ക്ക് Niceworldgroup.com ന്റെ ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു... ഇനിയു ഇനിയും അനിഖ സുരേന്ദ്രൻ ഉയരങ്ങളിലാത്തട്ടെ എന്നും പ്രത്യാശിക്കുന്നു...
Happy Birthday Anikha
![]() |
Actress Anikha Surendran - Happy Birthday |
Post a Comment