തിരക്ക് കൂടുതലുള്ള സന്ദർഭങ്ങളിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്ക് ആയിരിക്കും മുൻഗണന ഉണ്ടാവുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറന്നു വരികയാണ്. കണ്ണൂർ ജില്ലയിൽ ഡി ടി പി സി യുടെ കീഴിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്ള പ്രവേശനത്തിന് ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാക്കിയിരിക്കുകയാണ്.. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും ഒരു മണിക്കൂറിൽ പ്രവേശിപ്പിക്കുന്ന സന്ദർശകരുടെ പരമാവധി ആൾക്കാരുടെ എണ്ണം ഓരോ ടൈം സ്ലോട്ടിലും വെബ്സൈറ്റിൽ കയറിയാൽ കാണാൻ സാധിക്കുന്നതാണ്. ബുക്ക് ചെയ്താൽ ബുക്കിംഗ് നമ്പർ സഹിതം എസ്എംഎസ് ലഭിക്കുകയും ചെയ്യും. ഒരു മണിക്കൂർ ആണ് ഓരോ കേന്ദ്രത്തിലും ചെലവഴിക്കാൻ ആവുന്നത്.
dtpckannur.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്
തിരക്ക് കൂടുതലുള്ള സന്ദർഭങ്ങളിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്ക് ആയിരിക്കും മുൻഗണന ഉണ്ടാവുന്നത്. പ്രവേശന ടിക്കറ്റിനുള്ള പണം നേരിട്ട് അതത് കേന്ദ്രങ്ങളിൽ അടയ്ക്കാം. ഓൺലൈൻ ബുക്കിങ്ങിന് പുറമേ നേരിട്ടും ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.ഇതിലൂടെ പ്രവേശനം ലഭിക്കാതെ മടങ്ങിപ്പോകുന്നത് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. തുറന്നിട്ടുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നവർ സാമൂഹിക അകലം കർശ്ശനമായി പാലിച്ചിരിക്കണം.
നിയന്ത്രണങ്ങളോടെ ആയിരിക്കും പ്രവേശനം ഉണ്ടാവുക. നിശ്ചിത എണ്ണത്തിൽ കൂടുതൽ സന്ദർശകരെ അനുവദിക്കുന്നതല്ല ശനി ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും അധികം സന്ദർശകരെ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ആ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്ള സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്. എന്തായാലും കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഓൺലൈൻ ബുക്കിങ് സൗകര്യം പ്രയോജനപ്രദമായിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു
Post a Comment