സന്തോഷ വാർത്ത !!! 2 ദിവത്തേക്ക് Netflix സൗജന്യം...

 

Netflix free subscription in India
Netflix free subscription in India

നെറ്റ്ഫ്ലക്സ് രണ്ട് ദിവസം സൗജന്യമായി ലഭിക്കുന്നു.നെറ്റ്ഫ്ലിക്സിൽ വീഡിയോകൾ കാണുന്ന പ്രേക്ഷകർക്ക് വളരെ സന്തോഷകരമായ ഒരു കാര്യമാണ് ഉണ്ടാകാൻ പോകുന്നത്. ഡിസംബറിൽ 48 മണിക്കൂർ നേരം നെറ്റ്ഫ്ലിക്സിൻ്റെ ഉള്ളടക്കങ്ങൾ ഉപഭോഗ്‌താക്കൾക്ക് സൗജന്യമായി ലഭിക്കുന്നതായിരിക്കും. ഇപ്പോള്‍ നിരവധി പേർ നെറ്റ്ഫ്ലിക്സിലൂടെ വീഡിയോകൾ കാണാറുണ്ട്. 
 2020 ഡിസംബർ 5,6 തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യ മായി ലഭിക്കുന്നത്.നേരത്തെ തന്നെ നെറ്റ്ഫ്ലക്സ് ഈ ഓഫറിനെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങളൊന്നും നൽകാതെ ഈ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സ് സൗജന്യമായി ആസ്വദിക്കാൻ നമുക്ക് കഴിയും
ഇത് വഴി നെറ്റ്ഫ്ലിക്സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകുന്നതാണ്. സിസംബർ 5ന് രാത്രി 12 മണി മുതൽ ഡിസംബർ 6 രാത്രി 12 മണി വരെയായിരിക്കും ഈ ഓഫർ ലഭ്യമാകുക.

 “ഇതിനെ ഞങ്ങൾ ആകാംക്ഷയോടെയാണ് കാണുന്നത്. രാജ്യത്തെ എല്ലാവർക്കും രണ്ട് ദിവസം സൗജന്യമായി നെറ്റ്ഫ്ലിക്സ് കണ്ടൻ്റുകൾ നൽകുമ്പോൾ ഞങ്ങളുടെ ശേഖരത്തിലുള്ളത് എന്തൊക്കെയാണെന്ന് അവർക്ക് മനസ്സിലാവും. ചിലരൊക്കെ നെറ്റ്ഫ്ലിക്സിൽ സൈൻ അപ്പ് ചെയുമെന്നാണ് കരുതുന്നത്.”- നെറ്റ്ഫ്ലിക്സ് സിഇഒ ഗ്രെഗ് പീറ്റേഴ്സ്



Post a Comment

أحدث أقدم