നമ്മുടെ എല്ലാവരുടെയും ആഗ്രഹം ആണ് നമ്മൾ എഴുതുന്ന കാര്യങ്ങൾ വേഗത്തിലും വൃത്തിയിലും എഴുതാൻ സാധിക്കുക എന്നത്. എല്ലാവരുടെയും കൈയക്ഷരം വളരെ മനോഹരമായിരിക്കണമെന്നില്ല. അത് മാത്രമല്ല പരീക്ഷ എഴുതുന്ന സമയത്ത് പെട്ടെന്നെഴുതി തീർക്കുക എന്നത് പലപ്പോഴും സാധിക്കാതെ പോവാറുണ്ട്. വ്യക്തമായി വൃത്തിയിൽ എഴുതാനുള്ള 7 തന്ത്രങ്ങളാണ് ഇന്ന് പരിചയപ്പെടുന്നത്.ഈ 7 തന്ത്രങ്ങൾ കൃത്യമായി പാലിച്ചാൽ തീർച്ചയായിട്ടും നിലവിൽ എഴുതുന്ന രീതിയിൽ നിന്നും നല്ലൊരു വ്യത്യാസം കാണാൻ സാധിക്കുന്നതാണ്.
എന്തൊക്കെയാണ് ആ തന്ത്രങ്ങൾ എന്ന് നോക്കാം
![]() |
how to write fast with good handwriting |
ഒരേ പേന തന്നെ വീണ്ടും വീണ്ടും ഉപയോഗിച്ച് എഴുതുക.
ചിലരെങ്കിലും നമ്മളോട് പറഞ്ഞിട്ടുള്ള ഒരു തന്ത്രം ആയിരിക്കും ഇത്. ഇത് തീർത്തും ശരിയായതും നല്ലതുമായ ഒരു തന്ത്രം തന്നെയാണ്. ഓരോതവണ പേനയുടെ മഷി തീരുമ്പോഴും പേന വീണ്ടും വീണ്ടും മാറ്റി ഉപയോഗിക്കുന്നതിനുപകരം ഒരിക്കൽ ഉപയോഗിച്ച പേന തന്നെ വീണ്ടും ഉപയോഗിക്കുന്നത് നമ്മുടെ കയ്യക്ഷരം നല്ലതാക്കാനും അതേപോലെതന്നെ എഴുത്തിൻ്റെ വേഗത കൂട്ടുവാനും നല്ലതാണ്.
ഭാരം കുറഞ്ഞ പേന ഉപയോഗിക്കുക
പേനയുടെ ഭാരം വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. അതേപോലെ തന്നെയാണ് അതിൻ്റെ വലുപ്പം. കാണാൻ മനോഹരം എന്നുകരുതി കടയിൽ ലഭിക്കുന്ന വളരെ വലിയ പേനകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ എഴുത്തിൻ്റെ വേഗത കുറയ്ക്കുവാനും അതേപോലെതന്നെ മനോഹാരിത കുറയ്ക്കുവാനും കാരണമാകും. അമിതഭാരം ഇല്ലാത്ത, ചെറിയ ഭാരം മാത്രമുള്ള ലളിതമായ സാധാരണ പേനകൾ ഉപയോഗിക്കുന്നതാണ് എഴുത്തിൻ്റെ വേഗതയും മനോഹാരിതയും വർധിപ്പിക്കാൻ നല്ലത്.
പേനയുടെ ക്യാപ്പ് പേനയ്ക്ക് മുകളിൽ പുറകുവശത്ത് ഇട്ടു എഴുതാതിരിക്കുക. അങ്ങനെ എഴുതുമ്പോൾ ഭാരം വർദ്ധിക്കുവാനും അതുമൂലം എഴുത്തിൻ്റെ വേഗത കുറയാനും സാധ്യതയുണ്ട്
അമിതമായ മർദ്ദം
പലരും പരീക്ഷകളും മറ്റും എഴുതുമ്പോൾ ചെയ്യുന്ന ഒരു കാര്യമാണ് അമിതമായ മർദ്ദം കൊടുക്കുക എന്നുള്ളത്. വളരെ അമർത്തിപ്പിടിച്ച് എഴുതുമ്പോൾ നമ്മുടെ വേഗത വളരെയധികം കുറയുവാനും അതേപോലെ തന്നെ എഴുത്തിൻ്റെ വൃത്തി നഷ്ടപ്പെട്ടു പോകാനും കാരണമാകും. കൂടാതെ നമ്മുടെ കൈ വേദനിക്കുവാനും ഊർജ്ജം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഒ പരീക്ഷയൊക്കെ ഒരുപാട് എഴുതാനുള്ള സമയങ്ങളിൽ ഇത്തരത്തിൽ വളരെ അമർത്തിപ്പിടിച്ച് ശക്തി കൊടുത്തു എഴുതിയാൽ നമുക്ക് ആ പരീക്ഷ വേഗത്തിൽ എഴുതി പൂർത്തിയാക്കാൻ സാധിച്ചെന്നുവരില്ല കാരണം അപ്പോഴേക്കും കൈവേദന ഉണ്ടാവുകയും എഴുത്തിൻ്റെ വേഗത കുറഞ്ഞുവരികയും ചെയ്യും.
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരിശീലനം
നമ്മൾ പറയാറുണ്ട് ഏത് കാര്യവും നന്നായി ചെയ്യണമെങ്കിൽ അല്ലെങ്കിൽ വിജയിക്കണമെങ്കിൽ നന്നായി പരിശീലിക്കണം എന്നുള്ളത്. എഴുത്തിൻ്റെ കാര്യത്തിലും പ്രധാനമാണ് ഇത്. വേഗത്തിൽ എഴുതണം എങ്കിലും മനോഹരമായ എഴുതണം എങ്കിലും എപ്പോഴും എഴുതി കൊണ്ടേയിരിക്കണം. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളെപ്പറ്റി എവിടെ വേണമെങ്കിലും നിങ്ങൾക്ക് എഴുതി പരിശീലിക്കാം. അപ്പോൾ നിങ്ങൾക്ക് വേഗതകൂട്ടാൻ സാധിക്കുകയും ചെയ്യും വൃത്തി കൂട്ടാൻ സാധിക്കുകയും ചെയ്യും.
കൂടാതെ എഴുതുന്നതു വഴി അതിൽ വാക്കുകളും പ്രയോഗങ്ങളും ശൈലികളും നന്നാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് പരിശീലനം ഒഴിവാക്കരുത്.
അക്ഷരങ്ങളുടെ വലുപ്പം
മനോഹരമായ കൈ അക്ഷരങ്ങൾ ലഭിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് അക്ഷരത്തിൻ്റെ വലിപ്പം . വളരെ ചെറിയ അക്ഷരങ്ങൾ ആയാൽ നിങ്ങൾക്ക് പോലും ചിലപ്പോൾ വായിച്ചാൽ മനസ്സിലാകണമെന്നില്ല. വളരെ ചെറിയ അക്ഷരങ്ങളിൽ എഴുതാതിരിക്കുക. അതേപോലെതന്നെ അക്ഷരങ്ങളുടെ അമിതവണ്ണം ഒരിക്കലും നല്ലൊരു കാര്യമല്ല. വലുപ്പമുണ്ടായാൽ കാണുമ്പോൾ മോശമായി തോന്നുന്നു. അതുകൊണ്ട് മിതമായ വലുപ്പത്തിൽ മലയാളത്തിലെ അക്ഷരങ്ങൾ ആണെങ്കിൽ അത് നല്ല രീതിയിൽ ഉരുട്ടി എഴുതാൻ വേണ്ടി ശ്രദ്ധിക്കുക.
കൂടാതെ അക്ഷരങ്ങളുടെയും വാക്കുകളുടെയും തമ്മിലുള്ള അകലം കൃത്യമായി വരുത്താൻ വേണ്ടി ശ്രദ്ധിക്കുക.
വിരലിന് വ്യായാമം
വേഗത്തിൽ എഴുതുന്നതിനും കൈ വേദനിക്കാതിരിക്കാനും നല്ലൊരു കാര്യമാണ് നമ്മുടെ കൈവിരലിന് കൊടുക്കുന്ന വ്യായാമം.വളരെ ലളിതമായ അനേകം വ്യായാമങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും.
പഞ്ഞി പോലുള്ള ബോളുകളും മറ്റും സമയം കിട്ടുമ്പോൾ വിരലുകൊണ്ട് നന്നായി അമർത്തികൊണ്ടിരിക്കുക. അതേപോലെതന്നെ നമ്മൾ ഒരുപാട് കാര്യങ്ങൾ എഴുതുന്നതിനു മുമ്പ് കൈവിരൽ നന്നായി കുലുക്കുകയും കുടയുകയും ചെയ്യുക അപ്പോൾ കൈ വേദന കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.
എഴുതാൻ ഇരിക്കുന്ന വിധം
ആദ്യം കേൾക്കുമ്പോൾ അത്ര പ്രധാനമല്ലെന്ന് തോന്നും പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഇത്. നമ്മൾ എഴുതാനിരിക്കുമ്പോൾ വളഞ്ഞി ഇരിക്കുകയോ കിടന്നെഴുതുകയോ ചെയ്യരുത്. അപ്പോൾ വേഗതയും വൃത്തിയും നഷ്ടപ്പെടും ഒരു കസേരയിൽ നല്ല വൃത്തിയാൽ ഇരുന്നിട്ട് വേണം എഴുതാൻ. നടു നിവർത്തി നല്ല രീതിയിൽ ഇരുന്ന് മുന്നിലുള്ള മേശക്ക് മുകളിൽ വെച്ചിട്ട് വേണം എഴുതാൻ.
ഇത്രയും കാര്യങ്ങൾ ആണ് നമ്മുടെ എഴുത്തിൻ്റെ വേഗത കൂട്ടുവാനും അതോടൊപ്പം തന്നെ എഴുത്ത് മനോഹരമാക്കാനും നാം ശ്രദ്ധിക്കേണ്ടത്. ഈ തന്ത്രങ്ങളെല്ലാം പരിശീലിച്ചാൽ നിങ്ങളുടെ കൈയക്ഷരം അതിമനോഹരം ആകും എന്നതല്ല ഉദ്ദേശിക്കുന്നത് ഈ കാര്യങ്ങൾ നമ്മൾ പരിശീലിച്ച് കഴിഞ്ഞാൽ തന്നെ നമ്മുടെ കൈയ്യക്ഷരത്തെ നിലവിലുള്ള രീതിയിൽ നിന്നും അല്പം മെച്ചപ്പെടുത്താൻ തീർച്ചയായും സാധിക്കും. കൂടുതൽ പോസ്റ്റുകൾ ലഭിക്കാനായി ഈ വെബ് സൈറ്റ് (Niceworldgroup.com) സന്ദർശിക്കുക. ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും പങ്കുവെക്കുക.
ഇത്രയും കാര്യങ്ങൾ ആണ് നമ്മുടെ എഴുത്തിൻ്റെ വേഗത കൂട്ടുവാനും അതോടൊപ്പം തന്നെ എഴുത്ത് മനോഹരമാക്കാനും നാം ശ്രദ്ധിക്കേണ്ടത്. ഈ തന്ത്രങ്ങളെല്ലാം പരിശീലിച്ചാൽ നിങ്ങളുടെ കൈയക്ഷരം അതിമനോഹരം ആകും എന്നതല്ല ഉദ്ദേശിക്കുന്നത് ഈ കാര്യങ്ങൾ നമ്മൾ പരിശീലിച്ച് കഴിഞ്ഞാൽ തന്നെ നമ്മുടെ കൈയ്യക്ഷരത്തെ നിലവിലുള്ള രീതിയിൽ നിന്നും അല്പം മെച്ചപ്പെടുത്താൻ തീർച്ചയായും സാധിക്കും. കൂടുതൽ പോസ്റ്റുകൾ ലഭിക്കാനായി ഈ വെബ് സൈറ്റ് (Niceworldgroup.com) സന്ദർശിക്കുക. ഈ പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും പങ്കുവെക്കുക.
Post a Comment