Asianet Star Singer Final Audition Sruthi 2020

മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളെ ഇഷ്ടപ്പെടുന്നവരും സംഗീതത്തെ ഇഷ്ടപ്പെടുന്നവരും ഏറെക്കാലം കാത്തിരുന്ന ഒരു വലിയ പരിപാടി ആരംഭിക്കാൻ പോവുകയാണ്. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 8. അതിനു മുന്നോടിയായി ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 8 ഫൈനൽ ഓഡിഷൻ "ശ്രുതി" 2020 ഡിസംബർ 27 തീയതി വൈകുന്നേരം 6:30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. അതിൻ്റെ പ്രമോ വീഡിയോ ചുവടെ നൽകുന്നു. 2006 ൽ സംപ്രേഷണം ആരംഭിച്ച റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ. 7 സീസണുകൾ ആ കാലത്തു തന്നെ പിന്നിട്ടെങ്കിലും സീസൺ 8 എത്താൻ നാം കുറച്ച് അധികകാലം കാത്തിരിക്കേണ്ടിവന്നിരുന്നു. എന്നാൽ ആ കാത്തിരിപ്പിന് വിരാമം സൃഷ്ടിച്ചുകൊണ്ടാണ് ഇപ്പോൾ സീസൺ 8 എത്താൻ പോകുന്നത്. അപ്പോൾ എല്ലാ ആരാധകരും കാത്തിരുന്നോളൂ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 8 ൻ്റെ ആരംഭത്തിനായി. ഫൈനൽ ഓഡിഷൻ ശ്രുതി കാണാൻ മറക്കല്ലേ...

1 Comments

Post a Comment

Previous Post Next Post