കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ മലയാളം ന്യൂസ് ചാനലാണ് 24. ശ്രീകണ്ഠൻ നായർ സാറിൻ്റെ 24 ചാനൽ ഇഷ്ടപ്പെടുന്നത് നിരവധിയാൾക്കാരാണ്. കാരണം മറ്റു ചാനലുകളെ അപേക്ഷിച്ച് അവതരണശൈലിയും സാങ്കേതികവിദ്യയിലും തീർത്തും വ്യത്യസ്തത കൊണ്ടുവന്ന മലയാളത്തിലെ ചാനൽ ആയിരുന്നു 24.
എന്നാൽ ഇതാ ട്വൻറി ഫോർ ചാനലിന് ആരാധകർ ഇപ്പോൾ വർധിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളിലേക്ക് 24 എത്തിച്ചതിന് വളരെ വ്യത്യസ്തതയോടെയാണ്.അത് എല്ലാവരും ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ലളിതമായും മനോഹരമായും രസകരമായും വേഗത്തിലും ജനങ്ങളിലേക്ക് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എത്തിച്ചു എന്നത് പ്രശംസനീയമായ കാര്യം തന്നെ. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഫലപ്രഖ്യാപനം ഒരിടവേള പോലുമില്ലാതെ അതിമനോഹരമായി അവതരിപ്പിക്കുകയുണ്ടായി.
മറ്റു മലയാളം ചാനലുകളെക്കാളും മികച്ച യൂട്യൂബ് വ്യൂ തൽസമയ സംപ്രേഷണം സമയത്ത് 24ന് ലഭിച്ചു. ഒന്നര ലക്ഷത്തിലധികം പേരാണ് ഇലക്ഷൻ റിസൾട്ട് തൽസമയം 24 യൂട്യൂബ് ചാനൽ വഴിമാത്രം കണ്ടത് .
ഫലപ്രഖ്യാപനം നടന്നു കൊണ്ടിരിക്കുമ്പോഴും, ഫലപ്രഖ്യാപനം കഴിഞ്ഞതോടെയും 24 നെ പ്രശംസിച്ചു കൊണ്ടും അഭിനന്ദിച്ചു കൊണ്ടും നിരവധി ട്രോളുകളാണ് ഇറങ്ങിയത്.
മറ്റ് മലയാളം ന്യൂസ് ചാനലുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ശൈലിയാണ് 24 കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ആരാധകർ വർധിച്ചിരിക്കുകയാണ്. സത്യത്തിൽ വളരെ ലളിതമായി നർമ്മം കലർത്തിയുള്ള അവതരണം എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് തന്നെ കരുതുന്നു.
24ന് Nice world group ൻ്റെ എല്ലാവിധ ആശംസകളും നേരുന്നു
24ൽ ഇലക്ഷൻ ന്യൂസ് അവതരിപ്പിക്കുന്നതിലുള്ള രസകരമായ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി പ്രചരിക്കുന്നു..
ആ ട്രോളുകൾ പ്രേക്ഷകർക്കായി ചുവടെ നൽകുന്നു...
إرسال تعليق