സംസ്ഥാന ചലച്ചിത്ര അക്കാദമി ഐ എഫ് എഫ് കെ ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. IFFKയിൽ നടന്നിട്ടുള്ള പ്രധാന പരിപാടികൾ,ആൾക്കൂട്ടങ്ങൾ, തീയറ്റർ പരിസരങ്ങളിലെ അലങ്കാരങ്ങൾ, ആഘോഷങ്ങൾ ,IFFKയിൽ അതിത്ഥികളായി എത്തിയിട്ടുള്ള പ്രധാന ചലചിത്രകാരന്മാർ എന്നിങ്ങനെയുള്ളവയുടെ ഫോട്ടോകൾ ആയിരിക്കണം നിങ്ങൾ അയക്കേണ്ടത്. IFFK യുടെ
വളർച്ചയുടെ ഘട്ടങ്ങൾ ഓർമ്മിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഫോട്ടോകൾ ചലച്ചിത്ര അക്കാദമിക്ക് അയക്കാവുന്നതാണ്. എന്നാൽ സെൽഫികളും ഗ്രൂപ്പ് ഫോട്ടോകളും പരിഗണിക്കുകയില്ല. iffkphoto@gmail.com എന്ന വിലാസത്തിൽ ചിത്രങ്ങൾ ഡിസംബർ 26 നകം അയക്കേണ്ടതാണ് ചിത്രങ്ങൾ അയക്കുന്നവർ സ്വന്തം ഫോൺ നമ്പർ ഉൾപ്പെടുത്തണം ....
إرسال تعليق