ഇനി തിരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ മൊബൈൽ ഫോണിലൂടെ തൽസമയം അറിയാം..
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ മൊബൈലിൽ പിആർഡി ലൈവ് എന്ന ആപ്ലിക്കേഷൻ വഴി വേഗത്തിൽ അറിയാൻ സാധിക്കുന്നതാണ് ഡിസംബർ 16ന് രാവിലെ 8:00 മണി മുതൽ, വാർഡ് തലം മുതൽ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി ആപ്ലിക്കേഷനിലൂടെ തൽസമയം അറിയാൻ സാധിക്കുന്നതാണ്.കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേർ പിആർഡി ലൈവ് ആപ്പിലൂടെ അറിഞ്ഞിരുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷനാണ് പിആർഡി ലൈവ്. കോർപ്പറേഷൻ, ജില്ല,നഗരസഭ ,ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും ഈ ഒരു ആപ്ലിക്കേഷനിലൂടെ തന്നെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. 27MB മാത്രമുള്ള ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ സൗജന്യമായി ലഭ്യമാണ്. കൂടാതെ താഴെ നൽകിയിരിക്കുന്ന ഡൗൺലോഡ് ബട്ടനിലൂടെ നിങ്ങൾക്ക് വേഗത്തിൽ ഈ ആപ്ലിക്കേഷൻ നിങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്
إرسال تعليق