Anushka Sen | Baalveer Manju | Actress | Anushka Sen photos and biography Malayalam

Anushka sen is a beautiful actress in Bollywood. Baalveer is her famous serial aired on sony sab. Now Baalveer malayalam dubbed telecaste in kochutv. In Baalveer Anushka sen as manju. Baalveer Directed by Maan Sing,Thusar Bhatia,Kushal Awasthi and Sanjay Satavase. Anushka was born on August 4, 2002, in Jharkhand. 

അനുഷ്ക സെൻ, അങ്ങനെ പറഞ്ഞ് പരിചയപ്പെടുത്തുന്നതിനേക്കാൾ നല്ലത് നമ്മൾ മലയാളികൾക്ക്, അഥവാ മലയാളികളായ കൊച്ചു കൂട്ടുകാർക്ക് കൂടുതലായും മനസ്സിലാവുക മഞ്ജു എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാലായിരിക്കും. കൊച്ചു ടിവിയിൽ മലയാളത്തിൽ ഡബ്ബ് ചെയ്തുകൊണ്ട് സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് ബാൽവീർ. അതിലെ പ്രധാന കഥാപാത്രത്തിൽ ഒരാളാണ് മഞ്ജു. ഒരു നല്ല കുടുംബത്തിൽ ജനിച്ചു വളർന്ന രണ്ട് കുട്ടികളുടെ ജീവിതത്തിലുണ്ടാകുന്ന കഥകളും സംഭവങ്ങളും ഒക്കെയാണ് ബാല വീർ പരമ്പരയിലൂടെ നമ്മൾക്ക് കാണിച്ചുതരുന്നത്. അതിലെ ഒരു കുട്ടിയാണ് നമ്മുടെ മഞ്ജു. യഥാർത്ഥ പേര് അനുഷ്ക സെൻ.

പണ്ടുമുതലേ ഹിന്ദിയിൽ സോണി സേബ് എന്ന ചാനലിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ഹിന്ദി പരമ്പരയായിരുന്നു baalveer. എന്നാൽ നിലവിൽ ഇപ്പോൾ ബാലവീർ ഹിന്ദി പരമ്പര അവസാനിച്ചിരിക്കുന്നു. എന്നാൽ നമ്മൾ മലയാളികളായ കുട്ടികൾക്കുവേണ്ടി കൊച്ചു ടിവി ബാൽവീർ ഹിന്ദിയിലെ പഴയ എപ്പിസോഡുകൾ ഒക്കെ തന്നെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തുകൊണ്ട് സംപ്രേഷണം ചെയ്യുന്നു. അതിലൂടെ baalveer എന്ന പരമ്പര മലയാളികൾക്കും ആസ്വദിക്കാൻ സാധിക്കുന്നു എന്നതിൽ സംശയമില്ല.

ചെറുപ്പംമുതൽ baalveer എന്ന പരമ്പരയിലൂടെ തൻ്റെ അഭിനയത്തിലുള്ള കഴിവ് തെളിയിക്കുവാൻ അനുഷ്കയ്ക്ക് സാധിച്ചിട്ടുണ്ട് . മികച്ച ഒരു അഭിനയത്രി ആണെന്ന് baal veer എന്ന പരമ്പരയിലൂടെ തന്നെ അനുഷ്ക ലോകത്തിനു കാണിച്ചു കൊടുത്തു.
നിരവധി ആരാധകരാണ് അനുഷ്കയ്ക്ക് ഇന്ത്യയിലൊട്ടാകെ ഉള്ളത്.

 തൻ്റെ ഇൻസ്റ്റാഗ്രാം എക്കൗണ്ടിൽ മാത്രം ഒരുകോടിയിലധികം ആരാധകർ പിന്തുടരുന്നു. മികച്ച ഒരു നടി തന്നെയാണ് അനുഷ്ക എന്നതിൽ സംശയമില്ല. ബാലവീർ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ അനുഷ്ക തുടർന്ന് മറ്റ് പല പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും പല പരിപാടികളിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു. തൻ്റെ യൂട്യൂബ് ചാനൽ വഴി തൻ്റെ വിശേഷങ്ങളും മറ്റും ജനങ്ങളിലേക്കെത്തിക്കാൻ അനുഷ്കയ്ക്ക് യാതൊരുവിധ മടിയുമില്ല. 10 ലക്ഷത്തിലധികം ആൾക്കാർ പിന്തുടരുന്ന ഒരു യൂട്യൂബ് ചാനലും അനുഷ്കയ്ക്ക് സ്വന്തമായിട്ടുണ്ട്.തീർച്ചയായിട്ടും നല്ല ഉയരങ്ങളിൽ എത്തേണ്ട ഒരു കൊച്ചു നടി തന്നെയാണ് അനുഷ്ക സെൻ.  

കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ജനശ്രദ്ധ ആകർഷിച്ച ഒരു നടി തന്നെയായിരുന്നു അനുഷ്ക. ഹിന്ദിയിൽ മാത്രമൊതുങ്ങാതെ ഇപ്പോൾ മലയാളി കുട്ടികളുടെയും പ്രിയപ്പെട്ട മഞ്ജുവായി, പ്രിയപ്പെട്ട കൂട്ടുകാരിയായി അനുഷ്ക മലയാളി കുട്ടികളുടെ മനസ്സിൽ നിലകൊള്ളുന്നു...

Anushka Sen Photos











Post a Comment

أحدث أقدم