2100 ഓടെ വേനൽ ആറുമാസമായി നീണ്ടേക്കും..

Niceworldgroup.com EXPLAINER 
--------------------------------

ചൈനീസ് അക്കാദമി ഓഫ് സയൻസസ് നടത്തിയ പുതിയ പഠനത്തിൽ കാലാവസ്ഥ വ്യതിയാനം ശ്രദ്ധിച്ചില്ലെങ്കിൽ ഉത്തരാർദ്ധഗോളത്തിൽ 2100 ഓടെ വേനൽ ആറുമാസം വരെ നീളാൻ സാധ്യതയുണ്ടെന്ന് പരാമർശിക്കുന്നു.

ഇതിനകം തന്നെ വലിയ മാറ്റങ്ങൾ

ടിബറ്റൻ സമതലത്തിലും മെഡിറ്ററേനിയൻ മേഖലയിലും ഇതിനകം തന്നെ വലിയ മാറ്റങ്ങളുണ്ടായി. മനുഷ്യന്റെ ആരോഗ്യത്തിലും പരിസ്ഥിതിയിലും കൃഷിയിലും ഇത് ദീർഘകാല പ്രത്യാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ട്. മഞ്ഞുകാലത്തിന് ദൈർഘ്യം കുറയുകയും വേനൽക്കാലത്തിന് ദൈർഘ്യം കൂടുകയുമാണ് ചെയ്യുക എന്നും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകൻ പറയുന്നു.

കാരണം ആഗോളതാപനം

ആഗോളതാപനം മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത് 1952 നിന്നും 2011 എത്തിയപ്പോഴേക്കും ശരാശരി വേനല്‍ ദിവസങ്ങള്‍ 78 നിന്ന് 95 ആയി ഉയർന്.നു അതേസമയം മഞ്ഞുകാലം 76 നിന്നും 73 ആയി കുറയുകയും ചെയ്തു. ഇതിനൊക്കെ കാരണം ആഗോളതാപനമാണ്. അതിനാൽ ആഗോളതാപനം നിയന്ത്രിക്കാനായില്ലെങ്കിൽ മഞ്ഞുകാലം രണ്ടുമാസമായി ചുരുങ്ങാനും ഇടയാക്കും. ഇപ്പോൾതന്നെ മഞ്ഞുകാലം വൈകിയും വേനല്‍കാലം നേരത്തെയുമാണ് ആരംഭിക്കന്നത്.

കാലാവസ്ഥാവ്യതിയാനം നിയന്ത്രിച്ചില്ലെങ്കിൽ

ആഗോളതാപനം വർദ്ധിക്കുന്നതിന് കാരണം മനുഷ്യരുടെ പ്രകൃതിയോടുള്ള തെറ്റായ ഇടപെടലുകൾ തന്നെയാണ്. ആഗോള താപനം കുറയാതെ തുടരുകയാണെങ്കിൽ,നിയന്ത്രിച്ചില്ലെങ്കിൽ 2100 ഓടെ വേനൽക്കാലം ആറുമാസമായി നീളുക തന്നെ ചെയ്യും. ഗവേഷണം പ്രസിദ്ധീകരിച്ചത് ഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിലാണ്. കാലാവസ്ഥാവ്യതിയാനം ഇപ്പോൾ തന്നെ നമ്മുടെ പരിസ്ഥിതി എങ്ങനെയാണ് ബാധിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ ആകുന്നതേയുള്ളൂ ...

Post a Comment

Previous Post Next Post