പബ്ജി പോലുള്ള ഒരു സർവൈവൽ ഗെയിമാണ് ഫ്രീ ഫയർ . 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഡൗൺലോഡ് ചെയ്ത ഗെയിം കൂടിയാണ് ഫ്രീ ഫയർ . യുദ്ധഭൂമിയിൽ ഇറങ്ങി ആയുധങ്ങൾ ശേഖരിച്ച് പോരാടി വിജയിക്കുന്നതാണ് Game. 2021ലെ പഠന റിപ്പോർട്ട് പ്രകാരം ഒരു ദിവസം 4 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾ ശരാശരി 74 മിനുട്ടോളം ഈ Game കളിക്കുന്നുണ്ട്.
പെട്ടെന്ന് അഡിക്റ്റ് ആകുന്നത് എന്തുകൊണ്ട് ?
പെട്ടെന്ന് അഡിക്റ്റ് ആകുന്നത് എന്തുകൊണ്ട് ?
- കളിക്കാൻ വളരെ എളുപ്പമാണ്
- വേഗതയേറിയ ഗെയിം
- സൗജന്യമായ ഗെയിം
- കൂട്ടുകാരുമായി ഒരുമിച്ചു കളിക്കാം
ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ ഒരു രസത്തിന് കളിക്കാൻ തുടങ്ങുകയും പിന്നീട് അത് ജീവനെടുക്കുന്ന ഗെയിം ആയി മാറാനും സാധ്യതയുണ്ട്.
അപകടം എന്തൊക്കെ?
അപകടം എന്തൊക്കെ?
- തിരുവനന്തപുരത്തും ഇടുക്കിയിലും രണ്ട് കുട്ടികൾ ആത്മഹത്യ ചെയ്ത കാര്യം നമ്മൾ അറിഞ്ഞിരുന്നു.
- മാനസികസമ്മർദ്ദം ഉണ്ടാക്കുന്നു
- ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കും മറ്റുമായി പണം നൽകുന്നു. പണം നഷ്ടപ്പെടുന്നു.
- അമിതമായ ഉപയോഗം അവുമ്പോൾ കാഴ്ചശക്തിയെ സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല.
പരിഹാരം
- നിശ്ചിതസമയം മാത്രം കളിക്കുക, അടിമപ്പെടാതെ കേവലം ഒരു മൊബൈൽ ഗെയിം മാത്രമാണെന്ന ചിന്ത കുട്ടികൾക്ക് ഉണ്ടാക്കുകയും ചെയ്യുക.
- ഗെയിമിന് അടിമപ്പെടുകയാണെങ്കിൽ തീർച്ചയായും ആവശ്യമായ ചികിത്സ നൽകണം.
- ഗെയിം കളിക്കുന്ന സമയം സ്വയം നിയന്ത്രിക്കുകയും, കായിക വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
ശ്രദ്ധിക്കുക:എന്തൊക്കെയായാലും മറ്റുള്ളവരെ കൊല്ലുകയും സ്വയം പിടഞ്ഞു മരിക്കുമ്പോൾ (In Game) രക്തം ചീന്തുകയും, മറ്റുള്ളവരെ സഹായത്തിന് വിളിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഗെയിം കളിക്കാതിരിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം.
പകരം വിനോദം നൽകുന്നതും എന്നാൽ അപകടമല്ലാത്തതുമായ അടിമപ്പെടാത്തതുമായ ലളിതമായ മറ്റു ഗെയിം കളിക്കുകയാണ് ഏറ്റവും സുരക്ഷിതം.
Post a Comment