ചർദ്ദിക്ക് 30 കോടി രൂപ; തിമിംഗല ഛർദി,എന്താണിത്?

സ്വർണ്ണത്തോളം വിലമതിക്കുന്ന ഛർദ്ദി എന്ന് കേൾക്കുമ്പോൾ ഞെട്ടും പക്ഷേ സത്യമാണ് ഇത് മനുഷ്യന്റെ അല്ല തിമിംഗലത്തിന്റെ ചർദ്ദിയാണ്. സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനാണ് ഈ ചർദ്ദി ഉപയോഗിക്കുന്നത്. തൃശൂരിൽ നിന്നാണ് 30 കോടി രൂപ വിലമതിക്കുന്ന ചർദ്ദി കണ്ടെത്തിയത് 18 കിലോ ഭാരമുള്ള ആംബർഗ്രീസ് ആണ് അഥവാ തിമിംഗല ഛർദി ആണ് പിടികൂടിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത് വിൽപനയ്ക്കായി ഒരുങ്ങുന്നത് തിമിംഗലത്തിന്റെ ബീജത്തിന്റെ ദഹന വ്യവസ്ഥയിൽ വച്ച് ഉല്പാദിപ്പിക്കുന്നതാണ് ഇത്. പുതുതായി ഉൽപാദിപ്പിക്കുന്ന ആംബർഗ്രീസിന് ദുർഗന്ധം ആയിരിക്കും. എന്നാൽ പ്രായമാകുന്നത് അനുസരിച്ച് ഇതിന് മധുരവും സുഗന്ധവും വരും. അതുകൊണ്ട് സുഗന്ധദ്രവ്യ നിർമാതാക്കൾ ഇതിനെ ഉപയോഗിക്കുന്നു. കൊച്ചിയിൽ ഈ ചർദ്ദി വിൽക്കാൻ ആലോചിച്ച ടീമിനെ കുറിച്ച് രഹസ്യ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇത് കൈവശം വയ്ക്കുന്നതോ വ്യാപാരം നടത്തുന്നതോ രാജ്യത്ത് നിയമവിരുദ്ധമാണ്.

Post a Comment

Previous Post Next Post