ആരോഗ്യത്തിന്റെയും പോഷകത്തിന്റെയും പ്രാധാന്യം.....


Importance of Health and Nutrition

( സമീകൃതാഹാരം (Balanced Diet)


ശരീരത്തിനു വേണ്ട എല്ലാ പാഷക ഘടകങ്ങളും ആവശ്യമായഅളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണത്തെയാണ് സമീകൃതാഹാരം(Balanced Diet) എന്നു പറയുന്നത്. കുട്ടികൾക്ക് പോഷകാംശമുള്ളഭക്ഷണം നൽകിയാൽ മാത്രമേശരീരകോശങ്ങളുടെയും അവയവങ്ങളുടെയും വളർച്ചയും ബുദ്ധിവികാസവും പൂർണ്ണതയിലെത്തുകയള്ളൂ. ഇത്തരത്തിൽ ശാരീരികവും മാനസികവുമായ വളർച്ച (Physi-cal and mental development) സാധ്യമാകുന്നു.


പോഷകാഹാരക്കുറവുകൊണ്ട് (Malnutrition) കുട്ടികൾക്ക് ബാധിക്കുന്ന പലവിധ രോഗങ്ങളെയും തടുത്തുനിർത്തുവാനും ഇല്ലാതാക്കുവാനും സമീകൃതാഹാരത്തിലൂടെ സാധിക്കുന്നു. -"രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിലും ഭേദം രോഗം വരാതെMujaadon mmoms (W.H.0)"-(Prevention is better than cure).ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകു."ആരോഗ്യമാണ് സമ്പത്ത് (Health is Wealth)
പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പാൽ, മുട്ട, മത്സ്യം ,മാംസം, ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ വേണ്ടവിധത്തിൽ ഉൾപ്പെടുത്തിയ ഭക്ഷണം കുട്ടികൾക്ക് നൽകാൻ പ്രത്യകംശ്രദ്ധിക്കേണ്ടതാണ്. ഇവയിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇലക്കിറികളും ധാരാളം നൽകേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണത്തിൽ ശരീര വളർച്ചക്കാവശ്യമായ വിറ്റാമിനുകളും പാട്ടീനുകളുംധാതുലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.


മനുഷ്യന് ഏതൊരു ജോലിയും ചെയ്യുന്നതിനുള്ള ഊർജംണത്തിലൂടെയാണ് ലഭിക്കുന്നത്. കുട്ടികളിൽ പഠനപ്രവർത്തനം നന്നായിനടക്കണമെങ്കിൽ ഊർജ്ജം നല്ല നിലയിൽ ഉണ്ടാകണം. ബുദ്ധി വികാസവും തലച്ചോറിന് ആരോഗ്യവും കിട്ടണമെങ്കിൽ രാവിലത്തെ ഭക്ഷണംനല്ല അളവിലും ഗുണത്തിലും നൽകണം. നൽകുന്ന ഏതൊരുണവും പോഷകഘടകങ്ങൾ അടങ്ങിയതാവണം.പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം തിരക്കിനിടയിൽ ഒഴിവാക്കരുത്.പൂട്ട്-ചെയറുപയർ; ഇഡ്ഡലി-സാമ്പാർ; ദോശ-കടല; പഴം, പാൽ,പുഴുങ്ങിയ മുട്ട എന്നിവ. അതായത് അരികൊണ്ടുള്ളതും പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെട്ടതാവണം. നന്നായി വെള്ളം കുടിക്കാൻ കൊടുക്കണം.

ഉച്ചഭക്ഷണം : Mid-day Meal

ഉച്ചഭക്ഷണം അരിഭക്ഷണം തന്നെയാവണം. ഇതിൽ കറി എന്നത്ഇലക്കറികളും പച്ചക്കറികളും പയർവർഗ്ഗങ്ങളും ഉൾപ്പെടുന്നവയാകണം. ധാരാളം വെള്ളം കുടിക്കാൻ കൊടുക്കണം.


രാത്രി ഭക്ഷണം (Night Food) :



രാത്രി ഭക്ഷണം ലഘു ഭക്ഷണം മതി. ധാരാളം ഭക്ഷണം രാത്രി.
കഴിക്കരുത്. അരവയർ ഭക്ഷണം മാത്രമേ കഴിക്കാവു. ശരീരത്തിലെആന്തരീകാവയവങ്ങൾക്ക് രാത്രി വിശ്രമം നൽകണം. നാം ഉറങ്ങുമ്പോൾശരീരത്തിനും തലച്ചോറിനുമാണ് വിശ്രമം നൽകുന്നത്. വാരി വലിച്ച്ക്ഷണം കഴിച്ചാൽ നാം ഉറങ്ങിയാലും ഇ ഭക്ഷണം ദഹിപ്പിക്കാൻആന്തരീകാവയവങ്ങൾക്ക് നല്ല പണി എടുക്കേണ്ടി വരും. അപ്പോൾഅവയ്ക്ക് വിശ്രമമില്ലാതാകും. ഇത് ശരീര ക്ഷീണത്തിനും പകലുറക്കത്തിനും കാരണമാകും. വാരിവലിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെ ഇത്ബുദ്ധിയുടെ പ്രവർത്തനത്തെ മോശമായി ബാധിക്കും. ബുദ്ധി മുരടിക്കും. പിന്നീട് ഭീമാകാരത്വം (Obesity) (പൊണ്ണത്തടി) എന്ന രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്.


പോഷക ഘടകങ്ങൾ ഏതെല്ലാം? -

1. മാംസ്യം (Protein)
2. ജീവകങ്ങൾ (Vitamins) തടി
3. ധാതുലവണങ്ങൾ (Minerals)
4. ധാന്യകം (Carbohydrates)
5. കൊഴുപ്പ് (Fat)മാംസ്യം (Protein)

ശരീരനിർമ്മിതിക്കും വളർച്ചക്കും സഹായകമായ പ്രധാന ആഹാരഘടകമാണ് പാട്ടീൻ. ശരീരത്തിലെ കാശങ്ങൾ, മുടി, ദഹനരസിങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് പ്രാട്ടീൻ ആവശ്യമാണ്.ഹൈഡ്രജൻ, കാർബൺ, ഒാക്സിജൻ, നൈട്രജൻ, സൾഫർ എന്നിവയാണ് പാട്ടീനിൽ അടങ്ങിയിരിക്കുന്നത്. പാട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് ക്വാഷിയാർക്കർ. ശരീരം ശോഷിച്ചുംവയർ വീർത്തുമിരിക്കുന്ന അവസ്ഥയാണിത്.

ധാന്യകം (Carbohydrates)

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവകൊണ്ടാണ്ധാന്യകം നിർമ്മിച്ചിരിക്കുന്നത്. ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായഊർജ്ജം നൽകുക എന്നതാണ് ഇംഗിന്റെ മുഖ്യധർമ്മം. അന്നജം,പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് എന്നിവ ധാന്യകങ്ങളുടെ വിവിധരൂപങ്ങളാണ്.
( ധാന്യകം അടങ്ങിയ വസ്തുക്കൾ )അരി, ഗോതമ്പ്, ചോളം എന്നീ ധാന്യങ്ങളും കപ്പ, മധുക്കിഴങ്ങ്,ഉരുളക്കിഴങ്ങ്, ചേമ്പ്, പൊടിക്കിഴങ്ങ്, കാച്ചിൽ, കൂവ എന്നീകിഴങ്ങുവർഗ്ഗങ്ങളും.

കൊഴുപ്പ് (Fat)



നമ്മുടെ ശരീര ത്തിൽ കുറഞ്ഞ അളവിൽ ആവശ്യമായആഹാരഘടകങ്ങളിൽ ഒന്നാണ് കൊഴുപ്പ്.( കൊഴുപ്പ് അടങ്ങിയ വസ്തുക്കൾ )വെളിച്ചെണ്ണ, പാമോയിൽ, നെയ്യ്, വെണ്ണ, മാംസ്യം, മത്സ്യം, പാൽ,പാലുൽപ്പന്നങ്ങൾ, മുട്ട, തുവരപ്പരിപ്പ്,ചുവന്ന പരിപ്പ് എന്നിവ.പോഷകേതര ഘടകങ്ങൾ

Water:-


നമ്മുടെ ശരീരത്തിൽ മൂന്നിൽ രണ്ടു ഭാഗം ജലമാണ്. തലച്ചോറിന്റെ85 ശതമാനവും രക്തത്തിന്റെ 90 ശതമാനവും എല്ലുകളുടെ 25 ശതമാനവും ജലമാണ്. ദഹനം ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങി.ളുടെ മാധ്യമമായി പ്രവർത്തിക്കുന്നത് ജലമാണ്. മൂത്രം, വിയർപ്പ് മുതലായവയിലൂടെ പ്രതിദിനം 2.5 ലിറ്റർ ജലം നമ്മുടെ ശരീരത്തിൽ നിന്ന്നഷ്ട പ്പെടുന്നു. അതിനാൽ ധാരാളം ശുദ്ധ ജലം കുടിക്ക ണം.മനുഷ്യശരീരത്തിൽ ശരാശരി 8 ലിറ്റർ വെള്ളം വേണം.

നാരുകൾ - Fibres:-

സസ്യാഹാരത്തിലൂടെ ലഭിക്കുന്ന ഒരു തരം ധാന്യകം. ഇവ ശരീരിത്തിന് പോഷകഘടകങ്ങൾ നൽകുന്നില്ല എങ്കിലും വൻകുടലിലെവിസർജ്യവസ്തുക്കളുടെ സഞ്ചാരത്തെ സുഗമമാക്കുന്നു.തവിട് അടങ്ങിയ ധാന്യങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, വാഴ ആമ്പ്, വാഴക്കാമ്പ് എന്നിവ നാരുകളുടെ കലവറയാണ്.

ഭക്ഷണം ചില മാർഗ്ഗനിർദ്ദേശങ്ങൾ


1. പ്രഭാത ഭക്ഷണം പ്രധാനമാണ്. തിരക്കിനിടയിൽ അതൊഴിവാക്കരുത്.
2. ശരിയായ സമയത്ത് ശരിയായ അളവിൽ ഭക്ഷണം കഴിക്കണം.
3. പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും ഉൾപ്പെട്ട ഭക്ഷണ രീതിതെരഞ്ഞെടുക്കുക.
4. വറുത്തതും പൊരിച്ചതും മസാലകൾ ചേർത്തതുമായ ഭക്ഷ്യ വസ്തുക്കൾ പരമാവധി കുറക്കുക.
5. ഫുട്ട്പാത്ത് ഭക്ഷണം ശീലമാക്കാതിരിക്കുക.
6. പഞ്ചസാര, ഉപ്പ് എന്നിവ മിതമായി ഉപയോഗിക്കുക.
7, കുപ്പിപ്പാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ഫാസ്റ്റ്ഫുഡ് എന്നിവശീലമാക്കരുത്.
8. ചോക്കലേറ്റ്, മധുരപലഹാരങ്ങൾ, ബബിൾഗം (ചയിംഗം) മിഠായി, ഐസ്കീം , ക്രീം സാധനങ്ങൾ എന്നിവ ആരോഗ്യത്തിന് ഗുണകരമല്ല.അനീമിയ (Aneamia)

എന്താണ് അനീമിയ?


രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലുള്ള കുംവുകൊണ്ടാ ചുവന്നരക്താണുക്കളിലെ വർണ്ണവസ്തുവായ ഹീമോഗ്ലോബിന്റെ കുറവുകൊണ്ടോ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയഇതിന്റെ ലക്ഷണമാണ് - വിളർച്ച. ഭക്ഷണത്തിൽ വേണ്ടത്ര പോഷകം കിട്ടാത്തതുമൂലമാണ് ഈരോഗം ഉണ്ടാകുന്നത്.ഇരുമ്പിന്റെ അഭാവമാണ് ഇതിന് കാരണം.ഇന്ത്യയിലെ കൗമാരപ്രായക്കാരായ (Adolescence Age group)(10-19 age) പെൺകുട്ടികളിൽ 70 ശതമാനം പേർക്കും ആൺകുട്ടികളിൽ 50 ശതമാനംപേർക്കും ഇരുമ്പിന്റെ അഭാവംമൂലുള്ള മരണകാരണമായേക്കാവുന്ന ഗുരുതരമായ രോഗമായി ഇത് കാണപ്പെടുന്നു.ഈ രോഗം തടയാൻ 10 മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക്(6-ാം ക്ലാസ്സ് മുതൽ +2വരെ) അയേൺ ഫോളിക് ആസിഡ് ഗുളികകൾ (Iron Folic Acid Tablets) W.H.O. (World Health Organisation)നിർദ്ദേശാനുസരണം കേന്ദ്ര ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്നു.യഥാർത്ഥ പരിഹാരം പോഷകാംശമടങ്ങിയ ഭക്ഷണം കഴിക്കുക എന്ന്.താണ്.


ഇലക്കറികൾ, പച്ചക്കറികൾവെല്ലം, ശർക്കര, ഈന്തപ്പഴം എന്നിവ

ആഗസ്ത് - 10



ദേശീയ വിരവിമുക്ത ദിനാചരണം(National Deworming Day) NDD Programme


കുട്ടികളിൽ നാടവിര (Tapeworm) കൊക്കപ്പുഴു (hookworm)
കമി (Pinworm) എന്നിവ മൂലമുള്ള വിരശല്യം ഇല്ലാതാക്കാനായി
ആരോഗ്യവകുപ്പ് വിരശല്യ നിവാരണ പരിപാടി നടത്തുന്നു. അതിന്റെ
ഭാഗമായി ആഗസ്ത് - 10ന് ഒരു വയസ്സുമുതൽ 19 വയസ്സുവരെയുള്ള
കുട്ടികൾക്ക് ആൽബൻസോൾ (Albandazol - 400mg) Tablets വിത
രണം ചെയ്യുന്നു. ഒന്നു മുതൽ രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക്പകുതി ഗുളിക ഒരു ടീസ്പ്പൂൺ തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ച്കൊടുക്കേണ്ടതാണ്. രണ്ട് മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക്ഒരു ഗുളിക ഉച്ചഭക്ഷണശേഷം ചവച്ചരച്ച് കഴിക്കാൻ കൊടുക്കണം.

Post a Comment

Previous Post Next Post