How to see deleted messages in WhatsApplഡീലീറ്റ് ചെയ്ത മെസേജ് കാണാം

See Deleted messages in WhatsApp


നമ്മൾ എല്ലാവരും തന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. വാട്ട്സ് ആപ്പിൽ അയച്ചുകഴിഞ്ഞ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുവാൻ ഉള്ള ഒരു ഓപ്ഷൻ ലഭ്യമാണ്. അത്തരത്തിൽ നമ്മൾ അറിയാതെ അയച്ചു പോയ മെസ്സേജുകൾ അല്ലെങ്കിൽ അയച്ചതിനു ശേഷം വേണ്ട എന്ന് തോന്നിയ മെസ്സേജുകളും പെട്ടെന്ന് തന്നെ നമുക്ക് വേണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ നമ്മൾ അയച്ച വ്യക്തിക്ക് ആ മെസ്സേജ് പിന്നീട് കാണുവാൻ സാധിക്കുന്നതല്ല. അതുപോലെ തന്നെ നമ്മുടെ whats Appലേക്ക് മറ്റൊരു വ്യക്തി ഒരു മെസ്സേജ് അയച്ച് പിന്നീട്  ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ അത് നമുക്കും കാണുവാൻ സാധിക്കില്ല. എന്നാൽ ഇനി അതിനു സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ ലഭ്യമാണ്. അതായത് ഏതെങ്കിലും വ്യക്തി നമ്മുടെ ഗ്രൂപ്പിലേക്ക് അല്ലെങ്കിൽ നമ്മുടെ പേഴ്സണലായിട്ട് ഏതെങ്കിലും ഒരു മെസ്സേജ് അയച്ച് തുടർന്ന് നമ്മൾ കാണുന്നതിനു മുൻപ് അവർ അത് ഡിലീറ്റ് ആക്കുകയാണെങ്കിൽ ഏതാണ് ആ ഡിലീറ്റ് ആക്കിയ മെസ്സേജ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഡിലീറ്റ് ആയ ഏത് മെസ്സേജും നമുക്ക് അനായാസം കണ്ടെത്താൻ സാധിക്കുന്നു എന്ന അർത്ഥം. ഇതിനായി നമ്മൾ സാധാരണ ഉപയോഗിക്കുന്ന നമ്മുടെ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ല. വാട്സാപ്പിന്റെ കൂടെ ഒരു കുഞ്ഞു ആപ്ലിക്കേഷൻ കൂടി നമ്മൾ ഡൗൺലോഡ് ചെയ്യേണ്ടതായിട്ടുണ്ട്. 2 MB മാത്രം വലുപ്പമുള്ള ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ഉള്ള എല്ലാ ഗ്രൂപ്പിലും, എല്ലാ പേഴ്സണൽ അക്കൗണ്ടിൽ നിന്നും ഡിലീറ്റായിപ്പോയ മെസ്സേജുകൾ മാത്രമായി നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ട് തന്നെ അതിനെക്കുറിച്ച് കൂടുതൽ വിശദമാക്കേണ്ടതില്ല. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. പ്ലേസ്റ്റോർ ലഭ്യമായ ആപ്ലിക്കേഷൻ ആയതു കൊണ്ടു തന്നെ 100% സുരക്ഷിതമാണ് എന്ന് നമുക്ക് വിശ്വസിക്കാം. ആപ്ലിക്കേഷനിൽ പ്രവേശിച്ചശേഷം തുടർന്ന് പറയുന്ന കാര്യങ്ങൾ ഒക്കെ തന്നെ ചെയ്തു കൊടുക്കുക. അപ്പോൾ നിങ്ങളുടെ വാട്സപ്പ് അവിടെ വന്നത് കാണാം. ഡിലീറ്റ് ആയ മെസ്സേജ് ഒക്കെ തന്നെ താഴെ താഴെ നിരനിരയായി വന്നിരിക്കുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ അവർ ഡിലീറ്റാക്കിയ മെസേജുകൾ ഒക്കെ തന്നെ അവിടെ നിന്നും നിങ്ങൾക്ക് വായിക്കുവാൻ സാധിക്കും. പിന്നെ ഒരു കാര്യം ആലോചിക്കുക ഇത് തെറ്റായ ഒരു കാര്യങ്ങളും ഉപയോഗിക്കരുത്. ആവശ്യമായിട്ടുള്ള നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക. 

തികച്ചും സൗജന്യമായ ഈ ആപ്ലിക്കേഷൻ ഒറ്റനോട്ടത്തിൽ കാണുമ്പോൾ ചിലപ്പോൾ വാട്സ്ആപ്പ് മായി നല്ല സാമ്യം തോന്നിയേക്കാം. എന്നാൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നതു കൊണ്ട് ഇന്ന് അല്ലെങ്കിൽ നാളെ ഏതെങ്കിലും ഒരു തരത്തിൽ നിങ്ങൾ ഉപയോഗപ്രദമായിരിക്കാം. നിങ്ങൾ കണ്ടിരിക്കേണ്ട ചില മെസ്സേജുകൾ ചിലർ നിങ്ങൾക്ക് സെൻറ് ചെയ്ത ശേഷം ഡിലീറ്റ് ആക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള മെസ്സേജുകൾ എന്താണെന്ന് പരിശോധിക്കാവുന്നതാണ്. നേരത്തെ പറഞ്ഞ കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ഒരു കാരണവശാലും ഈ ആപ്ലിക്കേഷൻ മോശമായി ഉപയോഗിക്കരുത്. നല്ലതിന് വേണ്ടി മാത്രം, നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രമായി നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എന്നും നിങ്ങൾക്ക് ഒരു സഹായിയായി ഈ ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ കൂടെ ഉണ്ടാകുന്നതാണ്. എത്രയും പെട്ടെന്ന് തന്നെ താഴെ നൽകിയിരിക്കുന്ന ഡൗൺലോഡ് ലിങ്ക് ഉപയോഗിച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.


Post a Comment

Previous Post Next Post