Sslc result 2020 Kerala


പത്താം ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാവരും കാത്തിരുന്ന ഒരു ദിവസം എത്തുകയാണ്. 2020 ലെ പത്താം ക്ലാസിലെ പരീക്ഷയുടെ റിസൾട്ട് ജൂൺ 30ന് പ്രഖ്യാപിക്കുന്നു. എങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളുടെ റിസൾട്ട് പരിശോധിക്കാൻ സാധിക്കുക എന്നതും, അതിന് ആവശ്യമായിട്ടുള്ള ലിങ്കുകളുമാണ് ഇന്നത്തെ ഈ ഒരു പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈയൊരു പോസ്റ്റിനകത്ത് കാണുന്ന ലിങ്കുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും അല്ലാതെ നേരിട്ട് വെബ്സൈറ്റിലേക്ക് കടന്നും റിസൾട്ട്  പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്വയം പരിശോധിക്കാവുന്നതാണ്. റിസൾട്ട് പ്രഖ്യാപിക്കുന്നതുവരെ ലിങ്കുകൾ പൂർണമായും വർക്ക് ചെയ്യുകയില്ല. എന്നാൽ പ്രഖ്യാപിക്കുന്ന സമയം ലിങ്കുകൾ പൂർണ സജ്ജമാകും. ഈ വെബ്സൈറ്റിലൂടെ തന്നെ ആ ലിങ്കുകൾ വഴി നിങ്ങൾക്ക് നിങ്ങളുടെ റിസൽട്ടുകൾ പരിശോധിക്കുകയും ചെയ്യാവുന്നതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ പബ്ലിക് എക്സാമിനേഷൻ ആണ് എസ്എസ്എൽസി എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തിലെ പല വഴിത്തിരിവും കാരണമായിത്തീരുന്ന ഒരു പരീക്ഷ. ആ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹം തന്നെയാണ് എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു. 


ഇപ്രാവശ്യം വളരെ വൈകിയാണ് പത്താം ക്ലാസിലെ റിസൾട്ട് പ്രഖ്യാപിക്കുന്നത്. കാരണം കോറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയപ്പോൾ നമ്മുടെ കേരളത്തിലെ എസ്എസ്എൽസി പരീക്ഷയും അല്പം വൈകിയിരുന്നു. കുറച്ചു പരീക്ഷകൾ മാത്രം കൊറോണ വൈറസ് നമ്മുടെ കേരളത്തിലേക്ക് വരുന്നതിനുമുമ്പ് നടത്തുകയും, തുടർന്ന് ആ വൈറസ് നമ്മുടെ കേരളത്തിൽ ഒരുപാട് ആയപ്പോൾ താൽക്കാലികമായി പരീക്ഷ നിർത്തി വയ്ക്കുകയും പിന്നീട് വീണ്ടും പത്താം ക്ലാസിലെ മുഴുവൻ പരീക്ഷകളും നടത്തുകയുമായിരുന്നു ചെയ്തിരുന്നത്. അങ്ങനെ പരീക്ഷ വൈകിയതുകൊണ്ട് തന്നെ, പിന്നാലെയുണ്ടായ കൊറോണ വൈറസ് വന്നതുകൊണ്ടുതന്നെ SSLC വാലുവേഷൻ സാധാരണ വർഷങ്ങളിൽ നടക്കുന്നതുപോലെ നടത്താൻ സാധിച്ചിരുന്നില്ല. എങ്കിലും ഇപ്പോൾ വാലുവേഷൻ പൂർത്തിയായിരിക്കുകയാണ്. വിദ്യാർത്ഥികൾ എല്ലാം കാത്തിരിക്കുന്നത് പോലെ തന്നെ റിസൾട്ട് വരുന്ന ദിവസവും പ്രഖ്യാപിച്ചുകഴിഞ്ഞു. ആവേശത്തോടെയും സന്തോഷത്തോടെയും വിദ്യാർഥികൾ എല്ലാവരും അവരവരുടെ റിസൾട്ടിനായി കാത്തിരിക്കുകയാണ്.

ഒരു വിദ്യാർത്ഥി തന്റെ ജീവിതത്തിൽ എഴുതുന്ന ആദ്യത്തെ പബ്ലിക് എക്സാമിനേഷൻ. 
ആ പബ്ലിക് എക്സാമിനേഷന്റെ  റിസൾട്ട് ആണ് വരാൻ പോകുന്നത്. ഇതുപോലെ തന്നെ ഇനി പ്ലസ് ടു വിൻറെ യും റിസൾട്ട് വരാനുണ്ട്.

പത്താം ക്ലാസിലെ റിസൾട്ട് വരാത്തത് കൊണ്ട് തന്നെ ഇപ്പോൾ കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളിൽ പ്ലസ് വൺന്റെ ക്ലാസുകൾ ഉണ്ടാവുന്നില്ല.  എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ ആശംസകളും നേരുന്നു.

സഫലം Application നിലൂടെ നിങ്ങൾക്ക് റിസൾട്ടറിയാം. അതിനായി താഴെ നൽകിയിരിക്കുന്ന Download ബട്ടനിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് സഫലം App download ചെയ്യാവുന്നതാണ്.


App കൂടെ ചില website കളിലൂടെയും നിങ്ങൾക്ക് നേരിട്ട് റിസൾട്ട് അറിയാവുന്നതാണ്. ആ ലിങ്കുകൾ താഴെ നൽകുന്നു.




www.keralaresults.nic.in
www.keralaparesshabavan.in
www.bpekerala.gov.in
www.results.kerala.nic.in
www.dhsekerala.gov.in
www.edication.kerala.gov.in
www.result.prd.kerala.gov.in
www.jagranjosh.com
www.results.itschool.gov.in
www.result.itschool.govU.in


Post a Comment

Previous Post Next Post