Kaarthik Shankar Prince of short films കാർത്തിക് ശങ്കർ ഷോർട്ട് ഫിലിമുകളുടെ രാജകുമാരൻ

Kaarthik Shankar short films are best motivational short film. Karthik shankar's Lock down Comedy series are best comedy series. Kaarthik shankar details and his Viral short films Name.

kaarthik shankar
kaarthik shankar


സമൂഹ മാധ്യമങ്ങൾ Short film കളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് കാർത്തിക് ശങ്കർ." ശരികൾ മാത്രം" എന്ന short film ൽ തുടങ്ങി മലയാളമനസ്സിൽ ഇടം നേടിയ ഒരു കലാകാരൻ.ലോകമെമ്പാടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ മലയാള മനസ്സിനെ കുടുകുടെ ചിരിപ്പിക്കാനായി ഒരു സീരീസുമായി അദ്ദേഹമെത്തി. അതോടെ അദ്ദേഹം മലയാളക്കരയെ 
കൂടുതൽ രസിപ്പിക്കുകയും, ഒരുപാട് പേർ അദ്ദേഹത്തിൻറെ ആരാധകരായി മാറുകയും ആണ് ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ സൗണ്ട് എൻജിനീയർ ആയി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ 
സ്വന്തം അമ്മയാണ് നിൻറെ ആഗ്രഹത്തിൽ ഏതാണോ അതിലേക്ക് പ്രോത്സാഹിപ്പിച്ചത്. ഒരു സംവിധായകൻ ആവുക എന്ന ആഗ്രഹത്തോടെ അദ്ദേഹം താൻ ചെയ്തിരുന്ന ജോലി രാജിവെച്ച് ഹ്രസ്വചിത്ര മേഖലകളിലേക്ക് തിരിഞ്ഞു. അത് ഇന്ന് അദ്ദേഹത്തെ ഒരു വലിയ നിലയിലേക്ക് എത്തിക്കുകയും ചെയ്തു. ഇപ്പോൾ പുതിയൊരു മലയാളസിനിമ ജനങ്ങളിലേക്ക് കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് അദ്ദേഹം എന്നാണ് ഇപ്പോൾ 
അദ്ദേഹത്തിൻറെ പല അഭിമുഖങ്ങളിലും നമുക്ക് അറിയാൻ സാധിക്കുന്നത്.
അദ്ദേഹത്തിൻറെ ഓരോ ഷോർട്ട് ഫിലിമുകളും ജനങ്ങൾ സ്വീകരിക്കുന്നത് ജനങ്ങളുടെ തന്നെ മനസ്സ് ആയിട്ടാണ്. ഓരോ ജനത്തെയും മനസ്സറിഞ്ഞ് ആ മനസ്സിനെ ഹ്രസ്വചിത്രങ്ങൾ ആക്കി ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു ചെറുപ്പക്കാരൻ അതാണ് കാർത്തിക് ശങ്കർ.

മലയാളക്കരയ്ക്ക് ആദ്യത്തെ സംഭാവന എന്ന രീതിയിൽ ആദ്യം തയ്യാറാക്കിയ ചിത്രം ശരികൾ മാത്രം ഇന്ന് മൂന്ന് കോടിയോളം പ്രേക്ഷകരാണ് നെഞ്ചിലേറ്റി ഇരിക്കുന്നത്. തുടർന്നുള്ള ഓരോ ഷോർട്ട് ഫിലിമുകളും, കാണുന്നവരെ ആവേശം കൊള്ളിക്കുന്നു. താൻ ചെയ്യുന്ന ഓരോ പുതിയ  ഹ്രസ്വചിത്രങ്ങളും മെച്ചപ്പെടുത്തിയല്ലാതെ ഒന്നും തന്നെ മോശപ്പെട്ടിട്ടില്ല.

kaarthik shankar
kaarthik shankar


സംവിധായകൻ, നടൻ, എഡിറ്റർ തുടങ്ങി ഒരു ഹ്രസ്വ ചിത്രത്തിൻറെ മുക്കാൽ ഭാഗം അണിയറ പ്രവർത്തനവും ഇദ്ദേഹത്തിന്റെ തന്നെ സംഭാവനയാണ്.

നായകനായും വില്ലൻ ആയും ഹ്രസ്വ ചിത്രങ്ങളിൽ താൻ തന്നെ വേഷമിട്ടു ജനങ്ങൾക്ക് നല്ല സന്ദേശങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അനവധി പ്രചോദന വാക്കുകൾ അദ്ദേഹത്തിൻറെ ഓരോ അഭിമുഖങ്ങളിൽ നിന്നും, ഓരോ ഷോർട്ട് ഫിലിം മുകളിൽ നിന്നും നമുക്ക് കേൾക്കാൻ സാധിക്കും. അദ്ദേഹം ചെയ്തിരിക്കുന്ന ഷോർട്ട് ഫിലിമുകളിൽ പ്രധാനപ്പെട്ടവയുടെ പേരുകൾ താഴെ നൽകിയിരിക്കുന്നു.

 കാർത്തിക് ശങ്കർ എന്ന് പറയുന്ന വ്യക്തി ഇന്ന് ജനങ്ങൾക്ക് അത്രയും അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആയി മാറിയിരിക്കുകയാണ് .
വിനോദത്തിന് വിനോദവും തമാശയ്ക്ക് തമാശയും പ്രചോദനത്തിൽ പ്രചോദനവും ഒക്കെ ഒരുപോലെ നൽകിക്കൊണ്ടാണ് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. 
മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മികച്ച ഒരു സംവിധായകനായി അദ്ദേഹം തീർച്ചയായും മാറും അതുപോലെതന്നെ ഒരു നടനായും. ഹ്രസ്വചിത്ര മേഖലകളിലൂടെ ജനങ്ങളുടെ മനസ്സ് കീഴടക്കിയ കാർത്തിക് ശങ്കർ എന്ന  വ്യക്തിയെ സമൂഹമാധ്യമങ്ങൾ മലയാള ഹ്രസ്വ ചിത്രത്തിൻറെ രാജകുമാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരുപക്ഷേ ആ വിശേഷണത്തിന് അദ്ദേഹം തീർത്തും അർഹൻ തന്നെയാണ്. ഷോർട് ഫിലിമുകളുടെ രാജകുമാരൻ തന്നെയാണ് കാർത്തിക് ശങ്കർ. ഇനിയും മികച്ച, മികവുറ്റ സംഭാവനകൾ മലയാള സിനിമ ലോകത്തിന് നൽകുവാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഒരർത്ഥത്തിൽ നോക്കിയാൽ കാർത്തിക് ശങ്കർ എന്ന് പറയുന്ന വ്യക്തിയുടെ ജീവിത വിജയം എല്ലാവർക്കും ഒരു മാതൃകയാവുകയാണ്. "ശരികൾ മാത്രം" എന്ന ഹ്രസ്വചിത്രം ഒരു അവാർഡിനായി നൽകിയപ്പോൾ അതിൽ നിന്നും പിന്തള്ളപ്പെടുകയും തുടർന്ന് ആ ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ  ഇട്ടപ്പോൾ ജനങ്ങളൊന്നടങ്കം സ്വീകരിക്കുകയും കൂടിയാണ് ചെയ്തത്. അത് ഒരു വൻ വിജയമായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിൻറെ തുടർന്നുള്ള ഈ വലിയ യാത്രയിൽ അദ്ദേഹത്തിന് പ്രചോദനമായത് ആ പരാജയം തന്നെയായിരുന്നു. ആ പരാജയം അദ്ദേഹത്തെ ഇന്ന് ഒരു വലിയ നിലയിൽ എത്തിച്ചിരിക്കുന്നു. നമുക്ക് എല്ലാവർക്കും ഇതൊരു പ്രചോദനം തന്നെയാണ്. നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അതിൽ പരാജയപ്പെട്ട് കഴിഞ്ഞാൽ അത് എന്നേക്കുമുള്ള പരാജയമല്ല അത് ഒരു വലിയ വിജയത്തിലേക്കുള്ള വാതിൽ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഒരു കുഞ്ഞ് അനുഭവം നമുക്ക് സമ്മാനിക്കുന്നു. ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വാക്കുകളൊക്കെ തന്നെ അദ്ദേഹം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്. എന്തെങ്കിലും ചെറിയ  തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.  കാർത്തിക് ശങ്കർ എന്ന മികച്ച കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു.



 NO. Viral Short films
 1 Sarikal Mathram
 2 Kootoral
 3 Better Sweet
 4 Nethaavu
 5 6th Friday
 .......... etc....................

Post a Comment

Previous Post Next Post