How to use Google Classroom and Google Meet in Malayalam| വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ എളുപ്പത്തിൽ നടത്താം


നമ്മൾ ഓരോ ദിവസം കഴിയുംതോറും സാങ്കേതിക വിദ്യയുടെ സഹായം വളരെയധികമായി തേടിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ വരെ ഓൺലൈനായി തീർന്നിരിക്കുന്നു. ട്യൂഷൻ ക്ലാസ് ആയാലും സ്പെഷ്യൽ ക്ലാസ് ആയാലും റെഗുലർ ആയാലും നമുക്ക് ഇത്തരത്തിലുള്ള ഓൺലൈൻ ക്ലാസുകൾ വഴി ചെയ്യാവുന്നതേയുള്ളൂ. വളരെ എളുപ്പത്തിൽ എങ്ങനെ ചെയ്യാം എന്നതിൻറെ ബേസിക് ആയിട്ടുള്ള, വിശദമായ, വേഗതയിലുള്ള, ലളിതമായ ഒരു വീഡിയോ ആണ് ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിച്ചത്. ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന രണ്ട് ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യുവാനുള്ള സൗജന്യ ലിങ്ക് ഈ പോസ്റ്റിന് അകത്ത് തന്നെ വച്ചിട്ടുണ്ട്. രണ്ട് ആപ്ലിക്കേഷനും ഈ പോസ്റ്റിൽ വച്ചിട്ടുള്ള ബട്ടൺ ക്ലിക്ക് ചെയ്തിട്ട് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ് ഈ പോസ്റ്റിന് അകത്ത് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രം ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷൻ ആണ് വെച്ചിരിക്കുന്നത്. ഐഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ആപ്പ് സ്റ്റോറിൽ ഗൂഗിൾ ക്ലാസ് റൂം എന്നും google meetഎന്നും  സെർച്ച് ചെയ്തു രണ്ട് ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്.വിശദമാക്കിയ കാര്യങ്ങളൊക്കെ തന്നെ ഞങ്ങളുടെ ചാനലിൽ ഞങ്ങൾ വിശദമാക്കി കഴിഞ്ഞിരിക്കുന്നു. ഈ ഓൺലൈൻ യുഗത്തിൽ ഓരോ വിദ്യാർത്ഥിയും ഓരോ അധ്യാപകരും ഒരോ രക്ഷിതാക്കളും ഈ ആപ്ലിക്കേഷനെ കുറിച്ച് അറിയുന്നത് തീർച്ചയായിട്ടും വളരെ നല്ല കാര്യം തന്നെയായിരിക്കും. ലോകത്തിൻറെ ഏതു കോണിൽ നിന്നും ആർക്കുവേണമെങ്കിലും ഇതിൽ പങ്കെടുക്കാം എന്നതാണ് പ്രത്യേകത. ആദ്യത്തെ ആപ്ലിക്കേഷൻ 
ഗൂഗിൾ മീറ്റ്.

ഗൂഗിൾ മീറ്റ്

ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. അതിലൂടെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഒരു സമയം 250 പേരെ നേരിട്ട് കണ്ടു കൊണ്ട് സംസാരിച്ചുകൊണ്ട് ക്ലാസുകൾ , അല്ലെങ്കിൽ മീറ്റിങ്ങുകൾ നടത്താൻ സാധിക്കുന്ന ഗൂഗിളിന്റെ തന്നെ സുരക്ഷിതമായ മൊബൈൽ ആപ്ലിക്കേഷൻ ആണ് ഗൂഗിൾ മീറ്റ്.




ഗൂഗിൾ ക്ലാസ് റൂം 

ഗൂഗിളിന്റെ തന്നെ അടുത്ത ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ ക്ലാസ്സ് റൂം. ഇതിലൂടെ നേരിട്ട് കാണുക എന്നത് അല്ല ഉദ്ദേശിക്കുന്നത്. ഓൺലൈനായി ഒരു ക്ലാസ് റൂം ഒരുക്കുക എന്നതാണ്. വിദ്യാർത്ഥികൾക്കായുള്ള നോട്ടുകൾ ,സന്ദേശങ്ങൾ, അസൈൻമെൻറ് തുടങ്ങിയ കാര്യങ്ങൾ പങ്കുവെക്കുവാനും, അധ്യാപകർ തമ്മിൽ സന്ദേശങ്ങൾ അയക്കുവാനും, എന്നും സുരക്ഷിതത്വത്തോടെ സൂക്ഷിച്ചുവെക്കാനും സാധിക്കുന്ന ഒരു ഓൺലൈൻ ഇടമാണ് ഗൂഗിൾ ക്ലാസ് റൂം .



മൊബൈൽഫോൺ ഉള്ളവർക്കും ലാപ്ടോപ്പ് അഥവാ കമ്പ്യൂട്ടർ ഉള്ളവർക്കും ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ് .
വളരെ വ്യക്തതയോടെ ആർക്കും എവിടെ നിന്ന് വേണമെങ്കിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണെങ്കിൽ മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നു. google നിർമ്മിച്ചിരിക്കുന്ന ആപ്ലിക്കേഷൻ ആയതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ നമുക്ക് നല്ല പ്രതീക്ഷ തന്നെ വെക്കാം. ഗൂഗിൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കാം. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഇന്ന് ലഭ്യമാണെങ്കിലും അവയിൽ പല ആപ്ലിക്കേഷനുകളും നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നു എന്നത് നമ്മൾ കേട്ടിട്ടുണ്ട്. അപ്പോഴാണ് ഇത്രകാലവും പെയ്ഡ് ആയി പ്രവർത്തിച്ചിരുന്ന ഗൂഗിൾ മീറ്റ് എന്ന് പറയുന്ന ആപ്ലിക്കേഷൻ ഇപ്പോൾ സൗജന്യമായി നമുക്ക് ലഭ്യമാക്കിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ അടച്ചിടൽ എന്ന ലോക് ഡൗൺ വന്നതോടെ ഗൂഗിളും നമുക്ക് ഗൂഗിൾ മീറ്റ് എന്ന് പറയുന്ന സംഭവം സൗജന്യമായി തന്നെ തന്നിരിക്കുകയാണ്. തീർച്ചയായിട്ടും വിദ്യാർഥികൾക്കും മറ്റ് ഓൺലൈൻ കോൺഫറൻസുകൾ സംഘടിപ്പിക്കുന്ന വർക്കും ഗൂഗിൾ മീറ്റ് എന്ന് പറയുന്ന ഈ ഒരു ആപ്ലിക്കേഷൻ സൗജന്യമാക്കിയതു കൊണ്ട് ഏറെ പ്രയോജനം ചെയ്യും. കൂടാതെ ഗൂഗിൾ ക്ലാസ് റൂം എന്ന് പറയുന്ന ആപ്ലിക്കേഷൻ നിരവധി പേരാണ് ഇപ്പോൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിലും ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും ക്ലാസുകൾ നടത്തുന്നതിനേക്കാൾ എത്രയോ സൗകര്യവും ഓർത്തുവയ്ക്കാനും ഡിലീറ്റായി പോകാതെ സൂക്ഷിക്കുവാനും ഏറ്റവും നല്ലത് ഗൂഗിൾ ക്ലാസ് റൂം തന്നെയായിരിക്കും. സുരക്ഷിതത്വത്തിന് കാര്യത്തിലും ഇത് തന്നെ മുന്നിൽ എന്ന് തന്നെ വിശ്വസിക്കാം.


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കളുമായി വീഡിയോ പങ്കുവെക്കുക .നിങ്ങൾ ഈ വീഡിയോ കാണാതെയാണ് ഈ പോസ്റ്റിലേക്ക് എത്തുന്നതെങ്കിൽ താഴെ വീഡിയോ കാണുവാൻ ഉള്ള ലിങ്ക് നൽകിയിരിക്കുന്നു അതിലൂടെ കാണാവുന്നതാണ്. പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ഷെയർ ചെയ്യാനും മറക്കേണ്ട... എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു.

Post a Comment

Previous Post Next Post