Enable This Settings In Your WhatsApp For Safety In Malayalam| മറ്റുള്ളവര്‍ നിങ്ങളെ അനാവശ്യ group കളില്‍ ചേര്‍ക്കുന്നത് തടയാന്‍ ഈ Settings on ചെയ്യൂ

നമ്മളെല്ലാവരും തന്നെ whatsapp ഉപയോഗിക്കുന്നവരാണ് എന്നാൽ നമുക്കറിയാത്ത പലരും നമ്മളെ പല ഗ്രൂപ്പുകളിലേക്കും ചേർക്കാറുണ്ട്.അത് ഒരുപക്ഷേ നല്ല ഗ്രൂപ്പ് ആയിരിക്കാം അതേപോലെ തന്നെ അതൊരു മോശം ഗ്രൂപ്പ് ആയിരിക്കാം.ഒരുപാട് ഗ്രൂപ്പുകൾ നമ്മുടെ വാട്സപ്പിൽ ഉണ്ടെങ്കിൽ ചില സമയത്ത് ഇത്തരത്തിലുള്ള ചില വ്യക്തികൾ നമ്മളെ പുതിയ ഒരു ഗ്രൂപ്പിലേക്ക് ചേർത്താൽ പോലും പെട്ടെന്ന് നമുക്ക് അത് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. നല്ല ഗ്രൂപ്പ് ആണെങ്കിൽ കുഴപ്പമില്ല എന്ന് വിചാരിക്കാം. പക്ഷേ നമ്മളെ കുടുക്കാൻ വേണ്ടി അത്തരത്തിലുള്ളവർ നമ്മളെ ഒരു മോശം ഗ്രൂപ്പിലേക്ക് ആണ് ചേർക്കുന്നത് എങ്കിൽ നമ്മൾ അറിയാതെ നമ്മൾ ഒരു വലിയ പ്രശ്നത്തിലേക്ക് വന്നു പെടുകയാണ് ചെയ്യുന്നത്. 


എന്നാൽ ഒന്ന് കരുതിയിരുന്നാൽ നമുക്ക് ഇത് തടയാൻ ആകുന്നതേയുള്ളൂ. അതിനായി വളരെ ചെറിയ ഒരു സെറ്റിംഗ്സ് നിങ്ങളുടെ വാട്സാപ്പിൽ മാറ്റം വരുത്തിയാൽ മാത്രം മതി. 
അങ്ങനെ ചെയ്തു കഴിഞ്ഞാൽ വേറെ ഒരാൾക്ക് നിങ്ങളുടെ അനുവാദം ഇല്ലാതെ ഒരിക്കലും ഒരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ അത് നിങ്ങൾക്ക് അത്യാവശ്യമായി ചേരേണ്ട ഗ്രൂപ്പ് ആണെങ്കിൽ അവർ നിങ്ങൾക്ക് അതിൻറെ ഇൻവിറ്റേഷൻ ലിങ്ക് അയച്ചു തരികയും അതുവഴി നിങ്ങൾക്ക് ആ ഗ്രൂപ്പിലേക്ക് കയറാവുന്നതുമാണ്.

 ഓൺലൈനായി പല തട്ടിപ്പുകളും നടക്കുന്ന ഈ  ഒരു കാലത്ത് ഒരുപക്ഷേ നിങ്ങൾ പോലുമറിയാതെയായിരിക്കും മോശം ഗ്രൂപ്പുകളിൽ പലരും നിങ്ങളെ ആഡ് ചെയ്യുന്നത്. അഥവാ ആ ഗ്രൂപ്പ് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതാണെങ്കിൽ, ഒരുപക്ഷേ അത് സൈബർ സെൽ നിരീക്ഷണത്തിലുള്ള ഗ്രൂപ്പ് ആണെങ്കിൽ പോലും നിങ്ങൾ അറിയാതെ ആ ഗ്രൂപ്പിൽ ഇത്തരത്തിൽ വന്ന് പെടുകയാണെങ്കിൽ നിങ്ങളും  ചിലപ്പോൾ കുറ്റക്കാരനായി തീരാം. കാരണം അത്തരത്തിലുള്ള ഗ്രൂപ്പിൽ നിങ്ങളും അംഗം ആണല്ലോ. ഒരുപക്ഷേ നിങ്ങൾ അറിയാതെ ആവാം ഇത്തരത്തിലുള്ള ഗ്രൂപ്പിലേക്ക് അംഗമാവുന്നത്. അത് തടയുവാനും നമുക്ക് ആവശ്യമില്ലാത്ത ഗ്രൂപ്പുകളിൽ നമ്മളെ അറിയാത്ത ഒരാൾ നമ്മുടെ നമ്പർ എടുത്തു ചേർക്കുന്നത് തടയാനും ഇനി പറയുന്ന മാറ്റം നിങ്ങളുടെ വാട്സാപ്പിൽ വരുത്തിയാൽ മാത്രം മതി. അത് എന്നെന്നേക്കുമായി നിങ്ങളെ ഇത് സംരക്ഷിക്കും 

1. WhatsApp open ചെയ്യുക 


2. മുകളിൽ വലതുവശത്തെ 3dots ൽ ക്ലിക്ക് ചെയ്യുക


3. അതിൻ settings എന്നത് എടുക്കുക

4. തുടർന്ന് വരുന്ന ഭാഗത്തെ Account എന്നതിൽ ക്ലിക്ക് ചെയ്യുക

5. അതിൽ Privacy എന്നത് ക്ലിക്ക് ചെയ്യുക


6. താഴെ Group എന്ന് കാണാം. 



7.അത് സെലെക്ട് ചെയ്ത്  My Contact എന്നത് നൽകി Done കൊടുക്കുക.


Note: My Contact കൂടാതെ My Contact except എന്ന് കാണാം.ഈ ഓപ്ഷൻ നിങ്ങളുടെ കോൺടാക്ടിലുള്ള വ്യക്തികളിൽ ഏതെങ്കിലും വ്യക്തികളെ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ, ആ വ്യക്തികൾ ഒരുകാരണവശാലും നിങ്ങളെ ഒരു ഗ്രൂപ്പിലേക്കും ആഡ് ചെയ്യാൻ പാടില്ല എന്നുണ്ടെങ്കിൽ ആ ഒരു ഓപ്ഷൻ ഉപയോഗിച്ച് അവരെ മാത്രം സെലക്ട് ചെയ്തു കൊടുക്കുക. അങ്ങനെയെങ്കിൽ നിങ്ങൾ സെലക്ട് ചെയ്ത വ്യക്തികൾക്ക് ഒരിക്കലും നിങ്ങളെ നേരിട്ട് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാൻ സാധിക്കില്ല. അത്തരത്തിൽ നിങ്ങൾ സെലക്ട് ചെയ്‌ത വ്യക്തിക്കൊഴികെ മറ്റ് നിങ്ങളുടെ Contact ലുള്ളവർക്ക് നിങ്ങളെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ മൊബൈൽ ഫോണിൽ സേവ് ചെയ്തിട്ടുള്ള എല്ലാ വ്യക്തികളെയും നിങ്ങൾക്ക് വിശ്വാസമില്ല എങ്കിൽ, വിശ്വാസമില്ലാത്ത അത്തരം വ്യക്തികളെ ഈ ഓപ്ഷൻ ഉപയോഗിച്ച് സെലക്ട് ചെയ്താൽ മതി. അങ്ങനെയെങ്കിൽ ബാക്കിയുള്ളവർക്ക് മാത്രമേ നിങ്ങളെ ഏതൊരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഈ മാറ്റങ്ങൾ മനസ്സിലാക്കാനായി അതിൻറെ സ്ക്രീൻഷോട്ട് പോസ്റ്റിനോടൊപ്പം വച്ചിട്ടുണ്ട്. ഈ അറിവ് തീർച്ചയായും നിങ്ങളുടെ ബന്ധുക്കൾക്കും കൂട്ടുകാർക്കും പങ്കുവെക്കുക. നമ്മൾ അറിയാതെ നമ്മൾ ഒരു അബദ്ധത്തിൽ പെട്ട് പോകാതിരിക്കട്ടെ. നിരവധി ഗ്രൂപ്പുകളിൽ ചേർന്ന് നമ്മുടെ മൊബൈൽ ഫോൺ നമ്പർ പലർക്കും എടുക്കുവാൻ സാധിക്കും എന്ന് മാത്രമല്ല ഏതു തരത്തിലുള്ള ഗ്രൂപ്പിലേക്ക് വേണമെങ്കിലും നമ്മളെ ആഡ് ചെയ്യാനും സാധിക്കും. എന്നാൽ മുകളിൽ പറഞ്ഞ ഈ ഒരു സെറ്റിംഗ്സ് നിങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ മാറ്റം വരുത്തുകയാണെങ്കിൽ നിങ്ങളുടെ അനുവാദമില്ലാതെ ആർക്ക് പോലും നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുവാൻ സാധിക്കുകയില്ല .
നിങ്ങൾ സുരക്ഷിതമായിരിക്കും.
  
 എന്തുകൊണ്ടോ വാട്സ്ആപ്പ് എൻറെ പുതിയ അപ്ഡേറ്റിൽ ബന്ധുക്കൾക്കും കൂട്ടുകാർക്കും ആർക്കും തന്നെ എന്നെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാൻ പാടില്ല എന്ന ഒരു ഓപ്ഷൻ അഥവാ nobody എന്ന ഓപ്ഷൻ available അല്ല 
അതുകൊണ്ട് മൈ കോൺടാക്ട് എന്ന ഓപ്ഷനും അല്ലെങ്കിൽ അതിനു തൊട്ടുതാഴെയുള്ള ഓപ്ഷൻ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.ഇനി ആരും ഒരു അശ്രദ്ധ കാരണം അല്ലെങ്കിൽ ഈ ഒരു സെറ്റിംഗ്സ് അറിയാത്തത് കാരണം ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് ചെന്ന് പെടാതിരിക്കട്ടെ.  നമ്മുടെ കുടുംബം സുരക്ഷിതമാവട്ടെ. വാട്സ്ആപ്പ് ലെ ഈ സുരക്ഷാ അറിവ് എല്ലാവർക്കുമായി പങ്ക് വെക്കുക. നന്ദി.....

Post a Comment

Previous Post Next Post