WhatsApp ചാറ്റിലൂടെയും Call ലൂടെയും തട്ടിപ്പ് .... സൂക്ഷിക്കുക ... വാട്സ്അപ് ഹണി ട്രാപ്

WhatsApp ചാറ്റിലൂടെയും Call ലൂടെയും തട്ടിപ്പ് .... സൂക്ഷിക്കുക ... വാട്സ്അപ് ഹണി ട്രാപ്
WhatsApp honey trap
Credit : Kerala police Facebook page

Online വഴി അനേകം തട്ടിപ്പുകൾ നടക്കുന്ന കാലമാണ് ഇന്നത്തേത് .. പല തട്ടിപ്പുകളിലും നാം അറിയാതെ ചെന്നു പെടുന്നതാണ്. ഈ അടുത്തിടെ Whatsapp status 30 പേർ കാണുന്നുണ്ടെങ്കിൽ പണം നേടാം എന്ന രീതിയിലുള്ള ഒരു മെസേജ് വന്നിരുന്നു. അത് തീർത്തും തെറ്റായ വാർത്തയായിരുന്നു. ഏകദേശം അതേ പോലെ whatsapp  വഴി വീണ്ടുമൊരു തട്ടിപ്പുവരുന്നു. സൂക്ഷിക്കുക. ചാറ്റിലൂടെയും Call ലൂടെയും പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുസംഘങ്ങൾ ആദ്യം chat വഴിയും Call വഴിയും സൗഹൃദം സ്ഥാപിക്കുന്നു അതിനുശേഷമാണ്... തട്ടിപ്പ് ... ഈ തട്ടിപ്പ് നാം ശ്രദ്ധിക്കേണ്ടതാണ്. 

വാട്സ്അപ്പ് ഹണി ട്രാപിനെ കുറിച്ച് കേരളാ പോലീസിന്റെ facebook pageൽ രേഖപ്പെടുത്തിയിട്ടുണ്ട് ... face book post ൽ പറയുന്നത് ഇങ്ങനെ

"വാട്സ് ആപ്  ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു 

സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. തട്ടിപ്പു സംഘങ്ങൾ  സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ  സ്വകാര്യവിവരങ്ങളും ചിത്രങ്ങളും  കൈക്കലാക്കുകയും  തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളിൽ നിന്നും  +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കാളുകളിലൂടെയാണ്  തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേൽ ഹൈടെക് സെല്ലും സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്സ് ആപ്പിലൂടെ ചാറ്റിങ് നടത്തുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക" Post വായിക്കാൻ : https://www.facebook.com/124994060929425/posts/3305306889564777/?sfnsn=wiwspmo

+44 + 122 എന്നീ നമ്പറുകൾ സൂക്ഷിക്കുക ...

ഇനിയാരും ഇത്തരം തട്ടിപ്പുകളിൽ പെടാതിരി ക്കട്ടെ ...

Post a Comment

أحدث أقدم