പാചകവാതകം ബുക്ക് ചെയ്യാൻ ഇനി ഒറ്റ നമ്പർ | SMS വഴിയും ബുക്ക് ചെയ്യാം | അറിയേണ്ടതെല്ലാം...

രാജ്യത്തെവിടെ നിന്നും പാചകവാതകം ബുക്ക് ചെയ്യാൻ പൊതുനമ്പർ സംവിധാനവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ശനിയാഴ്ച അർധരാത്രിക്ക് ശേഷം നിലവിൽ ബുക്ക് ചെയ്യാനുള്ള ടെലികോംസർക്കിൾ ഫോൺ നമ്പറുകൾ അസാധു വാക്കും, സ്വകാര്യ ടെലികമ്മ്യൂണി ക്കേഷൻസ് കമ്പനിയുമായി ചേർന്നാണ് ഐ.ഒ.സി. പുതിയ സംവിധാനം നടപ്പാക്കുന്നത്.

7718955555 എന്ന പുതിയ നമ്പറിലാണ്ഇനിമുതൽ ഇൻഡെയ്ൻ ഉപഭോക്താക്കൾ പാചകവാതകം ബുക്ക് ചെയ്യാൻ വിളിക്കേണ്ടത്.

Gas Booking


 ഇൻററാക്ടീവ് വോയ്സ് റെസ്പോൺസ്സിസ്റ്റം(ഐ.വി. 
ആർ.എസ്.) വഴിയുംഎസ്.എം. എസ്. വഴിയും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബുക്ക് ചെയ്യാം. 

ഉപഭോക്താക്കൾ ഒരുടെലികോം സർക്കിളിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറിയാലും ബുക്കിങ് നമ്പർ അതേപടിതുടരും. അതേസമയം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ബുക്ക് ചെയ്യാനാകൂ.കാരണം രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് വിളിക്കുമ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങളറിയാനും തിരിച്ചറിയാനും സാധിക്കും.

ഈ ഉപഭോക്താക്കൾക്ക് പുതിയ നമ്പറിൽ രജിസ്ട്രേഷൻആവശ്യംവരുന്നില്ല.സ്ഥിരീകരിക്കൽമാത്രമേ ചെയ്യേണ്ടതുള്ളൂ.


 24 മണിക്കൂറും ഈസേവനം ലഭ്യമാണ്.
രജിസ്റ്റർ ചെയ്ത സമയത്ത്ഫോൺ നമ്പർ ഉപയോഗിക്കാതിരിക്കുകയോ നമ്പർ മാറ്റുകയോ ചെയ്തവർക്കും ബുക്ക് ചെയ്യാനാകും.

 ഇൻഡെയ്ൻറെക്കോഡുകളിൽ ഫോൺനമ്പർവഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ പുതിയ നമ്പറിൽ ഒറ്റത്തവണ രജിസഷൻ ചെയ്യണം. അതിന് ഉപ്ഭോക്തൃ ഐ.ഡി. നൽകണം. തുടർന്ന് ഐ.വി.ആർ.എസ്.സംവിധാനത്തിൽനിർണയംനടത്തിയതിന് ശേഷം പുതിയനമ്പർ സ്ഥിരീകരിക്കുകയാണ് അടുത്ത ഘട്ടം.

എസ്.എം എസ്, വഴി രണ്ടു തരത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൺസ്യൂമർ നമ്പറിനൊപ്പം ആധാർനമ്പർ അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ വൗച്ചർ നമ്പർ ഉപയോഗിച്ച് ചെയ്യാം. കൂടാതെനിലവിൽരാജ്യത്തുടനീളം7588888824എന്ന വാട്സാപ്പ് നമ്പർ വഴി ബുക്ക് ചെയ്യുന്ന സംവിധാനവും തുടരും..

 കൂടുതൽ വിവരങ്ങൾക്ക്https://cx.indianoil.in എന്ന വെബ്സൈറ്റ്സന്ദർശിക്കാം. ഇന്ത്യൻ
ഓയിൽവൺമൊബൈൽആപ്ലിക്കേഷൻഡൗൺലോഡുംചെയ്യാം.

1 Comments

Post a Comment

Previous Post Next Post