1976 ൽ ജപ്പാനിൽ ആദ്യമായി കണ്ടെത്തിയ കവാസാക്കി രോഗത്തിനു സമാനമായ ലക്ഷണമാണ് ഇതിന്. കോവിഡിന് പിന്നാലെ കുട്ടികളെ ബാധിച്ചേക്കാൻ സാധ്യതയുള്ള ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം അഥവാ എം ഐ എസ് -സി എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു..
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഹൃദയപേശികളെ വരെ ബാധിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ 15 കുട്ടികൾ ഇതിനകം ചികിത്സതേടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊച്ചിയിലെ ആശുപത്രികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഏഷ്യയിൽ ആദ്യം കണ്ടെത്തുന്നത് കോഴിക്കോടാണ്. യൂറോപ്പിലും അമേരിക്കയിലും കോവിഡ് പടർന്ന് രണ്ടുമാസത്തിനുശേഷം എം.ഐ.എസ് -സി എന്ന ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യസമയത്ത് കണ്ടെത്തി മരുന്ന് നൽകിയാൽ പൂർണമായും ഈ അവസ്ഥയെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്.
ചികിത്സ
ഐവി.ഇമ്മ്യൂണോഗ്ലോബുലിൻ, സ്റ്റിറോയ്ഡ്സ് എന്നിവ ഉപയോഗിച്ച്
കോവിഡ് വന്നവർക്ക് മാത്രമാണോ?
കോവിഡ് സ്ഥിരീകരിക്കാത്തവരാണെങ്കിലും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടെന്ന് തന്നെ ചികിത്സ തേടണം..
إرسال تعليق