കാണാം ആ മഹാസംഗമം വ്യാഴവും ശനിയും ഭൂമിയും നേർക്കുനേർ

jupiter and saturn conjunction malayalam
വ്യാഴവും ശനിയും ഭൂമിയുടെ നേർരേഖയിൽ ദൃശ്യമാകുന്നു. 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിങ്കളാഴ്ച ഈ മഹാസംഗമം ദൃശ്യമാകുന്നത്. ദക്ഷിണ അയനാന്ത ദിനമായ ഡിസംബർ 21-നു തന്നെയാണ് ഇത്തവണ ഈ ഗ്രഹ സംഗമവും നടക്കുന്നത്.

എങ്ങനെ കാണാം

ഗ്രഹങ്ങളുടെ ഈ മഹാസംഗമം നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ കാണാൻ സാധിക്കുന്നതാണ്.

ഏത് ഭാഗത്ത് കാണാം

ഡിസംബർ ഇരുപത്തിയൊന്നാം തീയതി തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം തെക്കുപടിഞ്ഞാറൻ ആകാശത്ത് ആദ്യം തെളിഞ്ഞു വരിക വ്യാഴം ആയിരിക്കും. നേരം ഇരുട്ടുന്നതോടെ അതിൻ്റെ തിളക്കം കൂടിവരികയും, ക്രമേണ തൊട്ടടുത്തുള്ള ശനിഗ്രഹത്തേയും വെറും കണ്ണുകൊണ്ട് തന്നെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. തെക്കുപടിഞ്ഞാറൻ സന്ധ്യാ മാനത്താണ് ഗ്രഹങ്ങളുടെ ഈ മഹാസംഗമം കാണാൻ സാധിക്കുന്നത്.ഭൂമിയിൽ നിന്നു നോക്കുമ്പോൾ അവ ഇരട്ട ഗ്രഹം പോലെ ദൃശ്യമാകുന്നതാണ്.
jupiter and saturn conjunction malayalam
jupiter and saturn conjunction

ഇത് അപൂർവ്വം

വ്യാഴവും ശനിയും തമ്മിലുള്ള സംഗമം ഇവിടെ നിന്ന് ദൃശ്യമാകുന്നത് അപൂർവ്വമാണ്. അതുകൊണ്ടുതന്നെയാണ് വ്യാഴം ശനി സംഗമത്തെ മഹാ ഗ്രഹ സംഗമം എന്ന് വിശേഷിപ്പിക്കുന്നത്.

അവസാനം കണ്ടത്

അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്ത് വന്ന് ഭൂമിയിൽ നിന്നും ദൃശ്യമായത് 1226 ലാണ്. 1,623 ൽ ഇതുപോലെ ഇരു ഗ്രഹങ്ങളും അടുത്ത് വന്നിരുന്നെങ്കിലും ശനി സൂര്യനു സമീപം വന്നതിനാൽ ഭൂമിയിൽ ദൃശ്യമായിരുന്നില്ല

ഇനി എപ്പോൾ

ഇനി ഇത്തരം ഒരു സംഗമം നമുക്ക് കാണണമെങ്കിൽ 60 വർഷം കാത്തിരിക്കേണ്ടതായിട്ടുണ്ട്. അടുത്ത ഇത്തരത്തിലുള്ള സംഗമം 2080 മാർച്ചിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. 

 എങ്കിൽ എല്ലാവരും ആ മഹാസംഗമം കാണാൻ  തയ്യാറായിക്കോളൂ..

Post a Comment

Previous Post Next Post