Kerala Cabinet Swearing 2021 | Ministers | സത്യപ്രതിജ്ഞ കാണാം തൽസമയം.


തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ രണ്ടാം സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ ഇന്ന് മൂന്നരയ്ക്കാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പന്തലിലാണ് ചടങ്ങ് നടക്കുന്നത്.പരമാവധി കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ച് ആയിരിക്കും സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം കുടുംബാംഗങ്ങളും മന്ത്രിമാരും രാജ്ഭവനിൽ ഗവർണറുടെ ചായ സത്കാരത്തിൽ പങ്കെടുക്കും. ശേഷം വൈകുന്നേരം സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.


വകുപ്പ് സാധ്യയതകൾ

മുഖ്യമന്ത്രി -പിണറായി വിജയന്‍ -ആഭ്യന്തരം, ഐടി, പൊതുഭരണം
കെ.എന്‍.ബാലഗോപാല്‍ - ധനകാര്യം
കെ.രാജന്‍ -റവന്യൂ
വീണ ജോർജ് - ആരോഗ്യം, വനിതാ ശിശുക്ഷേമം
പി.രാജീവ് - വ്യവസായം, നിയമം
എം.വി.ഗോവിന്ദന്‍ - എക്‌സൈസ്, തദ്ദേശം
കെ.രാധാകൃഷ്ണന്‍ - ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നോക്കക്ഷേമം
വി.എന്‍.വാസവന്‍ - സഹകരണം, രജിസ്‌ട്രേഷന്‍
വി.ശിവന്‍കുട്ടി -പൊതുവിദ്യാഭ്യാസം, തൊഴില്‍
ആര്‍.ബിന്ദു - ഉന്നതവിദ്യാഭ്യാസ
പിഎ മുഹമ്മദ് റിയാസ് -പൊതുമരാമത്ത്, ടൂറിസം
ആന്റണി രാജു - ഗതാഗതം
സജി ചെറിയാന്‍ -ഫിഷറീസ്, സാംസ്‌കാരികം, സിനിമ
വി.അബ്ദുറഹ്മാന്‍ - സ്‌പോര്‍ട്‌സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം
റോഷി അഗസ്റ്റിന്‍ - ജലവിഭവം
കെ.കൃഷ്ണന്‍കുട്ടി - വൈദ്യുതി
എ.കെ.ശശീന്ദ്രന്‍ - വനം
അഹമ്മദ് ദേവര്‍കോവില്‍ - തുറമുഖം, മ്യൂസിയം
ജെ ചിഞ്ചുറാണി - മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി
പി.പ്രസാദ് - കൃഷി
ജി.ആര്‍.അനില്‍ - ഭക്ഷ്യം, സിവില്‍ സപ്ലൈസ്

Post a Comment

أحدث أقدم