ആർ.ടി.ഒ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നു. അക്രഡിറ്റഡ് ട്രെയിനിങ്ങ് സെന്ററിൽ പരിശീലനം കഴിഞ്ഞവരെയാണ് ആർ.ടി.ഒയുടെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കുന്നത്. സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ ജൂലൈ ഒന്നിന് നിലവിൽവരും. അക്രഡിറ്റഡ് ട്രെയിനിങ്ങ് സെന്ററിൽ നിന്ന് പരിശീലനം
പൂർത്തിയാക്കുന്നവർക്ക് അവിടെ നിന്ന് തന്നെ ലൈസൻസ് ലഭിക്കുന്നതാണ്. ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകുവാനുള്ള സംവിധാനങ്ങൾ അക്രഡിറ്റഡ് ട്രെയിനിങ്ങ് സെന്ററുകളിൽ ഉണ്ടായിരിക്കുമെന്ന് ചട്ടത്തിൽ പറയുന്നു. ഇത്തരം സെന്ററുകൾ നിലവിൽ വന്നാൽ അവിടെ നിന്നുതന്നെ പരിശീലനം പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റാൻ സാധിക്കുന്നതാണ്.
Post a Comment