മൊബൈൽ ക്യാമറയിൽ പുത്തൻ പരീക്ഷണം നടത്തുകയാണ് ചൈനീസ് കമ്പനിയായ വിവോ. ഇന്റഗ്രേറ്റഡ് ഫ്ലയ്യിങ്ങ് ക്യാമറ. ഇതൊരു ഫ്ലയിങ് ക്യാമറയാണ്. ഒരു ഡ്രോൺ പോലെ പറക്കാൻ സാധിക്കുന്ന, ക്യാമറ ഫോണിൽ നിന്ന് തന്നെ പുറത്തെടുക്കാൻ ആവുന്ന, ഒരു ക്യാമറ ഫോൺ ആണ് വരുന്നത്. 2020 ൽ തന്നെ കമ്പനി പേറ്റന്റ് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പറക്കുന്ന ക്യാമറ എന്ന ഈ പുതിയ ഐഡിയ ഉപഭോക്താക്കൾക്ക് അത്ഭുതപ്പെടുത്തുന്നതും ആകർഷിക്കുന്നതും ആയിരിക്കും.
ഈ വാർത്ത പുറത്തറിഞ്ഞതോടെ വമ്പൻ സ്വീകാര്യതയാണ് ഫോണിന് ലഭിക്കുന്നത്. ഫോണിൽനിന്ന് അടർത്തി മാറ്റാൻ പറ്റുന്ന വിധത്തിൽ,നാല് പ്രൊപ്പല്ലറുകളോടുകൂടിയ മിനി ഡ്രോൺ ആണ് ഉണ്ടാവുക. ഇതിൽ ഡ്യുവൽ ക്യാമറ സംവിധാനമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്യാമറ വലിപ്പത്തിൽ ചെറുതായിരിക്കും. പരീക്ഷണഘട്ടത്തിലാണ് ഫോൺ ഉള്ളത്. വൈകാതെ തന്നെ വിപണിയിലിറങ്ങും എന്ന് പ്രതീക്ഷിക്കാം. വിലയിൽ ഇളവ് ഉണ്ടാകാൻ സാധ്യതയില്ല.
ഇവ കൂടാതെ വേറെയും ചില മൊബൈൽ ക്യാമറ പരീക്ഷണങ്ങൾ വിവോ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
ഇവ കൂടാതെ വേറെയും ചില മൊബൈൽ ക്യാമറ പരീക്ഷണങ്ങൾ വിവോ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.
إرسال تعليق