വാട്സപ്പിൽ ഏറ്റവും പുതുതായി ലഭ്യമായിട്ടുള്ള വ്യൂ വൺസ് എന്ന ഫീച്ചറിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.
ഒരാൾക്ക് ഒരു ഫോട്ടോയോ വീഡിയോയോ അയച്ചാൽ അത് ഒരു തവണ മാത്രം ആ വ്യക്തിക്ക് കാണാൻ പറ്റുന്നതും അത് ഓപ്പൺ ചെയ്തശേഷം ക്ലോസ് ചെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ആ ചിത്രം അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരു പുതിയ സംവിധാനമാണ് ഇപ്പോൾ വാട്സപ്പിൽ ലഭ്യമായിരിക്കുന്നത്. whatsapp ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് നിലവിൽ ഇത് ഉപയോഗിക്കാൻ സാധിക്കുക. വൈകാതെ തന്നെ എല്ലാവർക്കും ഇത് ലഭ്യമാക്കുന്നതായിരിക്കും.
എങ്ങനെ ഉപയോഗിക്കാം
സാധാരണ ചിത്രം അയക്കുന്നത് പോലെ തന്നെ, എന്നാൽ അയക്കുന്നതിന്റെ ഇടയിൽ Send Button ന് അരികിലായി കാണുന്ന View Ones എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ആ ചിത്രം / വീഡിയോ Send ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന വ്യക്തിക്ക് അത് View Ones ആ യായിരിക്കും ലഭിക്കുക.
ഒരു കിടിലൻ സംവിധാനമാണിത് തീർച്ചയായിട്ടും ഇത്തരത്തിൽ പുത്തൻ സംവിധാനങ്ങൾ ഇനിയും വാട്സ്ആപ്പ് കൊണ്ടു വരുന്നതായിരിക്കും
إرسال تعليق