Meghna and Miah Fun moments | മിയയുടേയും മേഘ്നയുടേയും ചില രസ നിമിഷങ്ങൾ

ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 2 വിലെ പാട്ടുകാരികളാണ് മേഘ്ന കുട്ടിയും മിയ കുട്ടിയും ഇവർ വേദിയിൽ എത്തിയിട്ടുണ്ടെങ്കിൽ ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അത്തരത്തിലുള്ള ചില രസകരമായ നിമിഷങ്ങളുടെ കുഞ്ഞു കുഞ്ഞു ഭാഗങ്ങളാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പാട്ടിനിടയിൽ മേഘ്ന കുട്ടിയുടെ ഡയലോഗ്

"എല്ലാമെല്ലാമല്ലേ" എന്ന പാട്ടുമായി കൃഷ്ണജിത്തും മേഘ്നയും സെപ്റ്റംബർ പതിനഞ്ചാം തീയതി സംപ്രേഷണം ചെയ്ത എപ്പിസോഡ് എത്തിയിരുന്നു. എപ്പിസോഡിലെ ചെറിയൊരു ഭാഗം ചുവടെ നൽകുന്നു.

അത് ടിവി വലുതായോണ്ടാ

മേഘ്ന കുട്ടി വേദിയിലെത്തിയപ്പോൾ അവിടെ വന്നിരുന്ന അഥിതിയോടൊപ്പം സംസാരിച്ചപ്പോൾ ഉണ്ടായ Fun moment.

ഫോർട്ട് കൊച്ചിയിൽ മഴയില്ലേ

മിയ കുട്ടിയും എം ജി ശ്രീകുമാറും തമ്മിലുള്ള ഒരു ഫോർട്ട് കൊച്ചി സംസാരത്തിനിടയിലെ രസകരമായ ഭാഗമാണ് ചുവടെയുള്ളത്

വട്ടാ ....?

ജഡ്ജസ് ആഗ്യ ഭാഷയിലൂടെ പാട്ട് എഴുതിയത് ആര്, സംഗീതം നൽകിയിരിക്കുന്നത് ആര് എന്നൊക്കെ ചോദിച്ചപ്പോൾ മിയ കുട്ടിക്ക് ഒന്നും മനസ്സിലായില്ല. പിന്നീട് എങ്ങനെയൊക്കെ മനസ്സിലാക്കി ഉത്തരം പറയുന്ന കാഴ്ചയാണ് ഇനി നമ്മൾ കാണുന്നത്.

എന്ത് ? Iam good ആ ...

ഇംഗ്ലീഷ് സംസാരത്തിലൂടെ നമ്മളെ പലപ്പോഴും മിയ കുട്ടി പൊട്ടിച്ചിരിപ്പിക്കാറുണ്ട് അത്തരത്തിൽ ഒരു എപ്പിസോഡിൽ ദീപക് സാറിനോട് How are you?എന്ന് ചോദിക്കുകയാണ് മിയ കുട്ടി.

ലാലേട്ടന്റെ മനംകവരാൻ മേഘ്നയും മിയയും ഒരുമിച്ച് എത്തിയപ്പോൾ.

ഇനി നമ്മൾ കാണുന്നത് ചിരിക്കാൻ ഉള്ള വീഡിയോ അല്ല. മേഘ്ന കുട്ടിയും മിയ കുട്ടിയും മോഹൻലാൽ എന്ന ചലച്ചിത്രത്തിലെ "ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് "എന്ന ലാലേട്ടനെ കുറിച്ചുള്ള പ്രശസ്തമായ പാട്ട് ലാലേട്ടന്റെ മുന്നിൽവച്ച് പാടി. അതിന്റെ ചെറിയൊരു ഭാഗം ആണ് അവസാനമായി ഇവിടെ കൊടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post