Environmental Day Quiz Malayalam പരിസ്ഥിതി ദിന ചോദ്യങ്ങളും ഉത്തരങ്ങളും


1-ലോക പരിസ്ഥിതി ദിനാചരണം ആരംഭിച്ച വർഷം?

Ans:1973

2-ലോക തണ്ണീർതട ദിനം എപ്പോൾ?

Ans:ഫെബ്രുവരി - 2

3-ഇരവികുളം ദേശീയ ഉദ്യാനത്തിൽ സുരക്ഷയ്ക്കപ്പെട്ടിരിക്കുന്ന മൃഗം?

Ans: വരയാട്



4-ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans: പഞ്ചാബ്

5-ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?

Ans:ആമസോൺ കാടുകൾ

6-വൻ വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന രീതി?

Ans: ബോൺസായ്

7-ആരാണ് Indian environmental science ന്റെ പിതാവ് എന്നറിയപ്പെടുന്നത്?

Ans:Ramdeo Mishra

8-world forestry Day എപ്പോഴാണ്?

Ans: 21 March

9-World turtle Day ആഘോഷിക്കുന്നത് എപ്പോൾ?

Ans: 23 may

10- ലോക സമുദ്രദിനം എപ്പോൾ?

Ans: 8 June

11- കടുവ ദിനം എപ്പോൾ?

Ans: 29 July

 12- നാൽപ്പമരങ്ങൾ ഏതൊക്കെ?

Ans: അത്തി,ഇത്തി, അരയാൽ, പേരാൽ

13-കല്ലേൻ പൊക്കുടൻ ഏതുമായി ബന്ധപ്പെടുന്നു?

Ans: കണ്ടൽ കാട് സംരക്ഷണം

14- താജ്മഹലിന്റെ നിറം മങ്ങാൻ കാരണമായ വാതകം?

Ans: സൾഫർ ഡൈ ഓക്സൈഡ്

15- കളിമണ്ണിൽ സമൃദ്ധമായുള്ള ലോഹം ഏത്?

Ans: അലൂമിനിയം

16- ഹരിതകത്തിലുള്ള ലോഹം?

Ans: മഗ്നീഷ്യം

17- പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാവുന്ന വിഷവാതകം ഏത്?

Ans: ഡയോക്സിനുകൾ

18- ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത്?

Ans: തണ്ണീർത്തടങ്ങൾ

19-എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

Ans: ബചേന്ദ്രി പാൽ

20-എവറസ്റ്റിന്റെ നെറുകയിൽ എത്തിയ ആദ്യ മലയാളി?

Ans: സി.ബാലകൃഷ്ണൻ


             എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയി ആണ് നമ്മൾ ആചരിക്കാറുള്ളത്. പരിസ്ഥിതിയെക്കുറിച്ച് ഓർക്കുവാനും അതിനെ സംരക്ഷിക്കുവാനും വൃക്ഷത്തൈകൾ നടാൻ ഉള്ള ഒരു ദിനം. ആ ദിനത്തിൽ പലപ്പോഴും വിദ്യാർഥികൾക്കും മറ്റുമായി പലതരം ക്വിസ് മത്സരങ്ങൾ പൊതുവെ നടത്താറുണ്ട്. അത്തരത്തിൽ ഉള്ള ക്വിസ്മത്സരം നടത്തുന്നതോ, ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതോ ആയവരാണ് നിങ്ങൾ എങ്കിൽ അതിനു സഹായിക്കുന്ന ഇരുപതോളം ചോദ്യങ്ങളുംഉത്തരങ്ങളും ആണ് ഇന്ന് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തീർച്ചയായിട്ടും നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്കും മറ്റുള്ളവരുമായി പങ്കുവെക്കുക. 

             ജൂൺ 5 ലോക പരിസ്ഥിതി ദിനം. നമുക്ക് നമ്മുടെ ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കുന്നത് തന്നെ നമ്മുടെ ഈ പരിസ്ഥിതി ഉള്ളതുകൊണ്ട് തന്നെയാണ്. നമ്മുടെ ജീവൻറെ അത്യന്താപേക്ഷിതമായ ഓക്സിജൻ ലഭിക്കുന്നതും അതുപോലെ തന്നെ കൃത്യമായി കാലാവസ്ഥകൾ നിലനിർത്തുന്നതും ഒക്കെ തന്നെ നമ്മുടെ ചുറ്റുപാടുമുള്ള സസ്യജാലങ്ങൾ തന്നെയാണ്. ഇത്തരത്തിലുള്ള സസ്യജാലങ്ങളെ നമ്മൾ മനുഷ്യർ നമ്മുടെ ആവശ്യമില്ലാത്ത ആവശ്യങ്ങൾക്കായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ നശിപ്പിക്കുന്നവർ അറിഞ്ഞുകൊണ്ടോ അറിയാതെയോ സ്വന്തം ജീവനെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ല. എന്നാൽ ഇത്തരത്തിൽ നമ്മൾ കാർന്നു തിന്നു കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം പരിസ്ഥിതിയെ ഒന്ന് ഓർക്കുവാനും അതിനെ സംരക്ഷിക്കുവാനും  ഉള്ള ഒരു ദിനമാണ് പരിസ്ഥിതി ദിനം. ആ പരിസ്ഥിതിദിനത്തിൽ ഇത്തരത്തിൽ നമ്മൾ പരിസ്ഥിതിയെ കുറിച്ചുള്ള കുറെ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ പരിസ്ഥിതി ഇല്ലെങ്കിൽ നമ്മൾ ഇല്ല. ഈ ലോകത്ത് ജീവൻറെ തുടിപ്പുള്ള ഒരേയൊരു ഗ്രഹം എന്ന് ഇത്രകാലവും കണ്ടെത്തിയിരിക്കുന്നത് ഭൂമി മാത്രമാണ്. ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ സാധിക്കുന്നത് ആവശ്യത്തിന് വായുവും സസ്യവും ജലവും ഒക്കെ ഉള്ളതുകൊണ്ട് തന്നെയാണ്. അതിനെ കൂടി നമ്മൾ നശിപ്പിച്ചാൽ  പിന്നെ ഭൂമിയില്ല, മനുഷ്യനില്ല, ലോകത്തിൽ ജീവൻ ഇല്ല എന്ന് തന്നെ പറയാം. 2020 ഇൽ നമ്മുടെ കേരളത്തിൽ ഒക്കെ തന്നെ പിടിച്ചുകുലുക്കിയ കൊറോണ എന്ന മഹാമാരി വന്നപ്പോൾ അതിൻറെ പുറകെ ലോകം മുഴുവൻ പലയിടങ്ങളിലും ലോക് ഡൗൺ ഏർപെടുത്തി.
അതുകൊണ്ടുതന്നെ പലരും വാഹനങ്ങളുടെ ഉപയോഗം കുറച്ചു നമ്മൾ പ്രകൃതിയോട് ചെയ്തിരുന്ന പലതരം ക്രൂരതകളും താൽക്കാലികമായി ഇല്ലാതായി എന്ന് മാത്രമല്ല ഈ ലോകത്ത്  നമ്മൾ മനസ്സുവെച്ചാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും എന്ന് നമുക്ക് കാണിച്ചു തരിക കൂടിയാണ് ചെയ്തത്. അങ്ങനെയെങ്കിൽ ഈ വർഷത്തെ ഈ പരിസ്ഥിതി ദിനം നല്ലൊരു നാളെയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കണം. കുറെ ചെടികൾ പരിപാലിക്കുക മറ്റുള്ളവർക്കായി ബോധവൽക്കരണം നടത്തുക .



         ലോക പരിസ്ഥിതി ദിനം ഈ വർഷവും നമുക്ക് നമ്മുടെ വീട്ടിൽ വച്ച് നമ്മുടെ വീട്ടുമുറ്റത്ത് വെച്ച് ചെടികൾ നട്ടു വൃക്ഷത്തൈകൾ നട്ടു ആഘോഷിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള ക്വിസ് മത്സരങ്ങൾ നടത്തിയും അതിൽ പങ്കെടുക്കും നമുക്ക് വിജയിപ്പിക്കാം.  നമ്മുടെ സന്തോഷത്തിനുവേണ്ടി നമ്മൾ പലപ്പോഴും നമ്മുടെ പ്രകൃതിയെ കുറിച്ച് ഓർക്കാറില്ല. അത് നമുക്ക് വലിയൊരു തിരിച്ചടിയായി തീരുക തന്നെയാണ് ചെയ്യുന്നത്ന. നമ്മൾ മനുഷ്യർ ചെയ്യുന്ന ഓരോ ക്രൂരതയും നമുക്ക് പലപ്പോഴും തിരിച്ചടിയായി പ്രകൃതി നൽകിയിട്ടുമുണ്ട്. എങ്കിലും നമ്മൾ ഓർക്കുന്നത്, നമ്മൾ പ്രകൃതിയെക്കുറിച്ച് മനസ്സിലാക്കുന്നത് പരിസ്ഥിതി ദിനത്തിൽ തന്നെയാണ്. വളർന്നു വരുന്ന പുതിയ തലമുറകളിലെ വിദ്യാർത്ഥികൾക്ക് നല്ല നല്ല പരിപാടികളും വൃക്ഷത്തൈകൾ നടുന്നു അതിനെക്കുറിച്ചുള്ള ബോധവൽക്കരണവും ഒക്കെ തന്നെ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആയിരുന്നു സാധാരണ നടത്താറുള്ളത്. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ കൊറോണ എന്ന മഹാമാരി വന്നത് കൊണ്ട് തന്നെ ഈ വർഷം വിദ്യാലയങ്ങളിൽ വെച്ച് നടത്താൻ സാധിക്കാത്ത ഒരു അവസ്ഥയാണ്. കാരണം വിദ്യാലയങ്ങളിൽ തുറന്നിട്ടില്ല. പക്ഷേ ഓൺലൈനായി ഒക്കെ തന്നെ ഒരുപാട് ബോധവൽക്കരണ പരിപാടികൾ, എന്തിന് ഓൺലൈൻ വഴി വൃക്ഷതൈ നൽകുന്നുണ്ടെന്ന് കേൾക്കുന്നു. ഓൺലൈൻ യുഗത്തിലും നമ്മൾ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണമെന്ന തന്നെയാണ് ഈ പരിപാടികൾ ഓർമ്മിപ്പിക്കുന്നത്. അതിൽ ഞങ്ങളും പങ്കുചേരുന്നു പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഒരു ബോധവൽക്കരണം ചോദ്യോത്തരങ്ങളുടെ രൂപത്തിൽ നിങ്ങൾക്ക് നൽകുന്നു. പരിസ്ഥിതിയെ കുറിച്ച് കൂടുതൽ പഠിക്കുക അറിവ് നേടുക പരിസ്ഥിതിയെ സംരക്ഷിക്കുക. എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു

Post a Comment

Previous Post Next Post